ദുബൈ: ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ കൂട്ടായ്മയായ ഇൻഡിവുഡ് ബില്യനേഴ്സ് ക്ലബ് ദുബൈ ചാപ്റ്ററിന് തുടക്കമായി. യു.എ.ഇ. ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിെൻറ പത്ത് ബില്യൺ ഡോളർ പദ്ധതിയായ പ്രോജക്ട് ഇൻഡിവുഡ് ബില്യനേഴ്സ് ക്ലബ് (ഐ.ബി.സി 100) നൂറ് കോടിരൂപയ്ക്ക് മേൽ ആസ്തിയുള്ള ഇന്ത്യയിലെ സംരംഭകരുടെയും കോർപ്പറേറ്റുകളുടെയും സംഘടനയാണെന്ന് ഏരീസ് ഗ്രൂപ്പ് മേധാവി സോഹൻ റോയ് വിശദീകരിച്ചു. രൂപയുടെയും ഡോളറിെൻറയും മൂല്യം ഒരു പോലെയാക്കുക എന്നതാണ് ഐ.ബി.സി 100െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പരമാവധി ഇന്ത്യൻ ഉത്പന്നങ്ങൾ മാത്രം വാങ്ങുക എന്ന ആശയമായിരിക്കും ഇതിെൻറ അടിസ്ഥാനമെന്നും അദ്ദേഹം വിശദീകരിച്ചു.
ഹോട്ടൽ ദുസിത് താനിയിൽ നടന്ന ചടങ്ങിൽ ഇൻഡിവുഡ് ഫാഷൻ ലീഗിെൻറ അനാവരണവും നടന്നു. സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ഇൻഡിവുഡ് നിർമിച്ച രണ്ടാമത്തെ സിനിമയായ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ ലോകമെങ്ങുമുള്ള റിലീസിെൻറ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി 175 പുതുമുഖങ്ങളെ അണിനിരത്തുന്ന സിനിമയിൽ നിന്നുള്ള ആദായം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. മലയാളത്തിന് പുറമെ പത്ത് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ചിത്രം ലോകമെങ്ങും പ്രദർശിപ്പിക്കുമെന്ന് സോഹൻ റോയ് പത്രസമ്മേളനത്തിൽ അറിയിച്ചു. നടി ലക്ഷ്മി അതുൽ, ഇൻഡിവുഡ് ചാനൽ മേധാവി മുകേഷ് നായർ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു. ബിജു മജീദ് സംവിധാനം ചെയ്ത ചിത്രം ഏരിസാ ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിെൻറ ബാനറിൽ അഭിനി സോഹനാണ് നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.