ദുബൈ: സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലിടങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ലക്ഷ്യമിട്ട് യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. 50 ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ മാത്രം നടപ്പിലാക്കിയ നിയമം ചെറുകിട സ്ഥാപനങ്ങളിലേക്കുമാണ് വ്യാപിപ്പിച്ചത്.
20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വാകാര്യ സ്ഥാപനങ്ങളേയും സ്വദേശിവത്കരണത്തിൽ ഉൾപ്പെടുത്തിയതായി മാനവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, നിർമാണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങി 14 സാമ്പത്തിക മേഖലകളിലാണ് നിയമം വ്യാപിപ്പിച്ചത്.
20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2024, 2025 വർഷങ്ങളിൽ ഓരോ സ്വദേശിയെ വീതം നിയമിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.