50 ശതമാനം വാഹനാപകടങ്ങളിലും ഉൾപ്പെടുന്നത് ഇന്ത്യക്കാർ

ദുബൈ: യു.എ.ഇയിലെ 50 ശതമാനം വാഹനാപകടങ്ങളിലും ഇരകളാകുന്നത് ഇന്ത്യക്കാരും 30-40 വയസ്സിനിടയിലുള്ളവരാണെന്ന് പഠനം. റോഡ് സുരക്ഷ ബോധവത്കരണ ഗ്രൂപ്പും ഓട്ടോ ഇൻഷുറൻസ് ഗ്രൂപ്പായ ടോക്യോ മറൈനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേനൽകാല അപകടങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച 2500ഓളം ഇൻഷുറൻസ് കേസുകളെ ആസ്പദമാക്കിയാണ് പഠനം. ഇന്ത്യക്കാർ കഴിഞ്ഞാൽ കൂടുതൽ അപകടങ്ങളിൽപെടുന്നത് യു.എ.ഇ പൗരൻമാരാണ്.

19 ശതമാനം. ഈജിപ്ത് ആറ് ശതമാനം, പാകിസ്താൻ ആറ് ശതമാനം, ഫിലിപ്പീൻസ് നാല് ശതമാനം, മറ്റ് രാജ്യക്കാർ 15 ശതമാനം എന്നിങ്ങനെയാണ് കണക്ക്. അപകടത്തിൽപെടുന്നവരിൽ 12 ശതമാനം പേരും 30 വയസ്സിൽ താഴെയുള്ളവരാണ്. 30നും 40നും ഇടയിൽ പ്രായമുള്ളവർ 50 ശതമാനം. 40-50 വയസ്സിനിടയിലുള്ളവരാണ് 26 ശതമാനം.

12 ശതമാനം പേർ 50 വയസ്സിൽ കൂടുതലുള്ളവരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെയുള്ള സമയത്താണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. ഇതിൽ ഉച്ചക്ക് 12 മുതൽ രണ്ട് വരെയും വൈകീട്ട് ആറ് മുതൽ എട്ട് വരെയുമാണ് ഏറ്റവുമധികം വാഹനങ്ങളും അപകടത്തിൽപെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സമയങ്ങളിൽ റോഡിന് ചൂട് കൂടുന്നതും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റോഡ് സേഫ്റ്റി യു.എ.ഇ സ്ഥാപകൻ തോമസ് എഡൽമാൻ പറഞ്ഞു.

സുരക്ഷിത യാത്രക്ക് ഇവ ശ്രദ്ധിക്കാം:

  • ഗുണനിലവാരമുള്ള സൺഗ്ലാസ് ഉപയോഗിക്കണം
  • ചൂടുള്ള സമയത്ത് കാറിൽ ഹാൻഡ് സാനിറ്റൈസർ വെച്ച് പോകരുത്. തീപിടിക്കാൻ സാധ്യതയുണ്ട്
  • ദീർഘ യാത്ര ചെയ്യുന്നവർ വാഹനത്തിൽ വെള്ളം കരുതണം
  • റോഡിൽ വീണുകിടക്കുന്ന മാലിന്യങ്ങൾ ശ്രദ്ധിക്കണം
  • പാർക്ക് ചെയ്ത ശേഷം കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുത്
  • എ.സി കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
Tags:    
News Summary - Indians are involved in 50 percent of road accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.