ഗുരുതരാവസ്​ഥയിലുള്ള ഭർത്താവിനെ പരിചരിക്കാൻ  ഇന്ത്യൻ യുവതിക്ക്​ അടിയന്തര യു.എ.ഇ വിസ

ദുബൈ: മഷ്​തിഷ്​ക ആഘാതത്തെ തുടർന്ന്​ ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവിനെ സന്ദർശിക്കാൻ ഇന്ത്യൻ യുവതിക്ക്​ അടിയന്തിരമായി യു.എ.ഇ വിസ ലഭ്യമാക്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജി​​െൻറ നിർദേശവും  ദുബൈ ഇന്ത്യൻ കോൺസുലേറ്റി​​െൻറ സമയോചിത ഇടപെടലുമാണ്​ ഗരിമ അഗ്രവാൾ എന്ന യുവതിക്ക്​ യു.എ.ഇയിലേക്കെത്താൻ വഴി തുറന്നു നൽകിയത്​. ഭർത്താവി​​െൻറ ആരോഗ്യ ഗുരുതരാവസ്​ഥ ബോധ്യപ്പെടുത്തി ഗരിമ  മന്ത്രി സുഷമാ സ്വരാജിന്​ ട്വിറ്ററിലൂടെയാണ്​ സന്ദേശമയച്ചത്​. 

അടിയന്തിര വിസക്ക്​ അപേക്ഷിച്ച കാര്യം പാസ്​പോർട്ട്​ നമ്പർ സഹിതം അറിയിച്ച ഗരിമ വെള്ളിയാഴ്​ച അവധിയാക​യാൽ വിസ വൈകുമോ എന്ന സന്ദേഹവും സൂചിപ്പിച്ചിരുന്നു.  ആയിരത്തിലേറെ ആളുകൾ പങ്കുവെച്ച ട്വീറ്റ്​ ശ്രദ്ധയിൽപ്പെട്ടയുടൻ മന്ത്രി സഹായം നൽകാൻ സന്നദ്ധത അറിയിച്ചു. വിഷയത്തിൽ ശ്രദ്ധ ചെലുത്താനും ആശുപത്രിയിൽ വേണ്ട സഹായങ്ങളുറപ്പാക്കാനും ദുബൈ കോൺസുൽ ജനറൽ വിപുലിനെ ചുമതലപ്പെടുത്തുകയും ചെയ്​തു.

നടപടി​ ക്രമങ്ങൾ പൂർത്തിയായതായി അറിയിച്ച കോൺസുലേറ്റ്​ യുവതിക്ക്​ ഉടനടി യു.എ.ഇയിലേക്ക്​ പറക്കാനാകുമെന്നും അറിയിച്ചു. കോൺസുലേറ്റി​​െൻറ പ്രതിനിധികൾ ആശുപത്രി സന്ദർ​ശിക്കുകയും ചെയ്​തു. സുഷമ സ്വരാജ്​ പിന്നീട്​ ഗരിമയെ ഫോണിൽ വിളിച്ചും പിന്തുണ അറിയിച്ചു. ഭർത്താവി​​െൻറ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നും രാത്രി വിമാനത്തിൽ ദുബൈയിലെത്തുമെന്നും ഗരിമ വ്യക്​തമാക്കി.  


 

Tags:    
News Summary - Indian wife's visa-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.