Posted On
date_range Updated On
date_range ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാന്‍ സ്നേഹാദരവ് സംഘടിപ്പിച്ചു
അജ്മാന്‍: ഇന്ത്യന്‍ സോഷ്യല്‍ സെൻററിെൻറ ആഭിമുഖ്യത്തില്‍ പി.കെ. പാറക്കടവ്, എ.എം. മുഹമ്മദ് എന്നിവര്‍ക്ക് സ്നേഹാദരവ് സംഘടിപ്പിച്ചു. അജ്മാന്‍ ഗ്രീന്‍ മൗണ്ട് ഹാളില്‍ ചേര്‍ന്ന സംഗമത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.കെ പാറക്കടവ്, എ.എം മുഹമ്മദ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സോഷ്യല്‍ സെൻറര്‍ പ്രസിഡൻറ് ജാസിം മുഹമ്മദ് അധ്യക്ഷനായിരുന്നു.
യു.എ.ഇ യിലെ പ്രശസ്ത നാടക സംവിധായകന്‍ ഇഷ്കന്ദര്‍ മിര്‍സ, സോഷ്യല്‍ സെൻറര്‍ സാഹിത്യവിഭാഗം കണ്‍വീനര്‍ രാജേന്ദ്രന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ശിഹാബ് മലബാര്‍ സ്വാഗതവും വനിതാ വിഭാഗം കണ്‍വീനര്‍ ജീജ ബായ് നന്ദിയും പറഞ്ഞു. ഐ.എസ്.സിയുടെ സാഹിത്യ വിഭാഗം അണിയിച്ചൊരുക്കിയ "വിശപ്പ്" എന്ന ലഘു നാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.