ഇന്ത്യൻ ലൂബ്രിക്കേഷൻ കമ്പനിയുടെ പുതിയ പ്ലാൻറ് ഉദ്​ഘാടനം ചെയ്​ത്​ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി സംസാരിക്കുന്നു

ഇന്ത്യൻ ലൂബ്രിക്കേഷൻ കമ്പനിക്ക്​ ഷാർജയിൽ പുതിയ പ്ലാൻറ്​

ഷാർജ: ലൂബ്രിക്കേഷൻ ഉൽപാദനരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സിദ്ധാർഥ് ഗ്രീസ് ആൻഡ് ലൂബ്​സ്​ ഷാർജയിൽ പ്ലാൻറ്​ തുറന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പ്ലാൻറി​െൻറ ഉദ്ഘാടനം നിർവഹിച്ചു.

ഷാർജ ഹംരിയ്യ ഫ്രീ സോണിലാണ് ഗൾഫിലെ ഏറ്റവും അത്യാധുനിക സൗകര്യമുള്ള ലൂബ്രിക്കൻറ്​, ഗ്രീസ് ഉൽപാദന പ്ലാൻറ്​ തുറന്നത്. പൂർണമായും ഓട്ടോമാറ്റിക്ക് ഉൽപാദനമാണ് പ്ലാൻറി​െൻറ പ്രത്യേകത. സിദ്ധാർഥ് ഗ്രീസ് ആൻഡ് ലൂബ്​സി​െൻറ സമ്പൂർണ ഉടമസ്ഥതയിലുള്ള ട്രിനിറ്റി ലൂബ്​സ്​ ആൻഡ് ഗ്രീസി​െൻറ പേരിലാണ് പ്ലാൻറ്​ പ്രവർത്തിക്കുക.

40 രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര പ്രവർത്തനം കൂടുതൽ ഊർജിതമാക്കാനാണ് പ്ലാൻറ്​ ലക്ഷ്യമിടുന്നത്. ഷാർജ ഹംരിയ്യയിലെ സാന്നിധ്യം ഇതിന് സഹായകമാകുമെന്ന് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

എണ്ണ മേഖലയിലെ ഇന്ത്യ-യു.എ.ഇ ബന്ധത്തി​െൻറ കരുത്ത് കൂടിയാണ് പുതിയ പ്ലാൻറ്​ എന്ന ലക്ഷ്യം സാക്ഷാത്കരിച്ചതെന്ന് കമ്പനി ചെയർമാൻ സുധീർ സച്ച്ദേവ പറഞ്ഞു.ഹംരിയ ഫ്രീസോൺ ഡയറക്​ടർ സൗദ് സലീം അൽ മസ്ഊൽ, ഇന്ത്യയിൽ നിന്ന് ഒ.എൻ.ജി.സി ചെയർമാൻ സുഭാഷ് കുമാർ, പെട്രോളിയം വകുപ്പ് അഡിഷണൽ സെക്രട്ടറി അമർനാഥ്, ഇന്ത്യൻ ഓയിൽ കോർപറേഷ​െൻറ പ്രതിനിധികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കമ്പനിയുടെ അന്താരാഷ്ട്ര വിഭാഗം ഡയറക്​ടർ ഇഷ ശ്രീവാസ്​തവ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Indian Lubrication Company opens new plant in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.