ഇന്ത്യൻ ഡോക്ടർ യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു

അബൂദബി: നാഗ്​പൂർ സ്വദേശിയായ ഡോക്​ടർ അൽഐനിൽ കോവിഡ് ബാധിച്ച് മരിച്ചു. ബുർജീൽ റോയൽ ഹോസ്പിറ്റലിലെ ഡോ. സുധീർ രംഭു വാഷിംകർ (61) ആണ് മരിച്ചത്.

കൊറോണ വൈറസ് വ്യാപനത്തി​​​െൻറ തുടക്കം മുതൽ ആശുപത്രിയിലെത്തുന്ന രോഗികളെ ചികിൽസിക്കുന്നതിൽ മുൻനിരയിലായിരുന്നു. 2018ലാണ് ഇ​േൻറണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായി ബൂർജീൽ ആശുപത്രിയിൽ സേവനം ആരംഭിച്ചത്. വി.പി.എസ് ഗ്രൂപ്പിലെ വിദഗ്ധ ഡോക്ടർമാരിൽ ഒരാളായിരുന്നു.

മൃതദേഹം അൽഐൻ ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.

Tags:    
News Summary - indian doctor died in uae -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.