ദുബൈ: തടവുകാരെ കൈമാറുന്നതു സംബന്ധിച്ച ഇന്ത്യയും യു.എ.ഇയും തമ്മിലെ ധാരണ യാഥാർഥ്യമാ ക്കാൻ ശ്രമങ്ങൾ പുനരാരംഭിക്കുന്നു. ഇതിനായി ഉന്നത തല ഇന്ത്യൻ നയതന്ത്ര സംഘം അടുത്ത മ ാസം യു.എ.ഇ അധികൃതരുമായി ചർച്ച നടത്തും. വിവിധ യു.എ.ഇ ജയിലുകളിലായി 1100 ഇന്ത്യൻ തടവുകാ ർ ഉള്ളതായാണ് കണക്ക്. ഇവരിൽ ധാരണ പ്രകാരം കൈമാറാൻ കഴിയുന്നവരിൽ 70 പേരെ ഇന്ത്യയിലേ ക്ക് എത്തിക്കുവാനാണ് ശ്രമം. ഇന്ത്യൻ വിദേശകാര്യ, അഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ആഗസ്റ്റ് ആദ്യവാരം യു.എ.ഇ അധികൃതരെ കാണുമെന്നാണ് വിവരം.
ഇന്ത്യയും യു.എ.ഇയും തമ്മിലെ കൈമാറ്റ ധാരണ 2011ലാണ് ഒപ്പുവെച്ചത്. കേസുകളിൽ ശിക്ഷിക്കപ്പെട്ട ആളുകളുടെ സാമൂഹിക പുനരധിവാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യൻ ജയിലുകളിൽ യു.എ.ഇ സ്വദേശികൾ എത്തിയാൽ അക്കാര്യം അധികൃതർ യഥാ സമയം ചർച്ച ചെയ്ത് നടപടിക്രമങ്ങൾ ഉറപ്പാക്കി വരുന്നുണ്ട്.
ഗുരുതരമല്ലാത്ത കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാർക്ക് മാത്രമേ ശിക്ഷാ കാലാവധി സ്വദേശത്ത് പൂർത്തിയാക്കാൻ നിലവിലെ വ്യവസ്ഥകൾ പ്രകാരം അനുമതിയുള്ളു. ക്രിമിനൽ കുറ്റങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരെ നാട്ടിലേക്ക് അയക്കുവാൻ ധാരണയിൽ വ്യവസ്ഥയില്ല. എന്നിരിക്കിലും നാളിത്രയായി ഒരു ഇന്ത്യൻ തടവുകാരൻ േപാലും നാട്ടിലെത്തിയിട്ടില്ല.തടവുകാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം പാർലമെൻറിൽ പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് തയ്യാറാക്കിയ പട്ടികയിലുള്ള തടവുകാരുടെ കൈമാറ്റ നടപടികൾക്കാണ് ആദ്യഘട്ട ശ്രമം ഉണ്ടാവുക. ഇന്ത്യൻ സർക്കാറിെൻറ നിർദേശാനുസരണം കോൺസുലേറ്റ് അധികൃതർ താൽപര്യം അന്വേഷിച്ചും മാനദണ്ഡങ്ങൾ പരിശോധിച്ചുമാണ് പട്ടിക ചിട്ടപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.