മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വർധന. ആറു ശതമാനത്തിെൻറ വർധനയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലുണ്ടായത്. ഉൽപന്നങ്ങളുടെ വിലയിലെ തിരിച്ചുകയറ്റമാണ് വ്യാപാര മൂല്യത്തിലെ വർധനയിൽ പ്രതിഫലിച്ചത്.നാലു ശതകോടി ഡോളറിെൻറ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും ഒമാനും തമ്മിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലുണ്ടായതെന്ന് ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാെണ്ഡ പറഞ്ഞു. ഇത് ഇൗ വർഷവും തുടരുമെന്നാണ് പ്രതീക്ഷയെന്ന് എംബസിയിൽ കഴിഞ്ഞദിവസം നടന്ന ഇന്ത്യ- ഒമാൻ ബിസിനസ് മീറ്റിനിടെ അംബാസഡർ പറഞ്ഞു.
2013-14ൽ ഇരു രാഷ്ട്രങ്ങളുടെയും ഉഭയകക്ഷി വ്യാപാരം 5.78 ശതകോടി ഡോളറിൽ എത്തിയിരുന്നു. എന്നാൽ, തുടർന്നുള്ള രണ്ടുവർഷ കാലയളവിൽ വ്യാപാര മൂല്യത്തിൽ വലിയ ഇടിവുണ്ടായി. രാസവളവും പെട്രോകെമിക്കലുമടക്കം ഉൽപന്നങ്ങളുടെ വിലയിലുണ്ടായ കുറവാണ് മൂല്യ ഇടിവിന് പ്രധാന കാരണം. ഒമാനിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ കാര്യമായ പങ്കും രാസവളമാണ്.
സംയുക്ത സംരംഭമായ ഒമാൻ -ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയാണ് ഇത് ഉൽപാദിപ്പിക്കുന്നത്. വർധന മുൻനിർത്തി ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ പ്രയത്നിക്കുമെന്ന് അംബാസഡർ പറഞ്ഞു. ഉഭയകക്ഷി വ്യാപാരത്തിെൻറ പ്രോത്സാഹനം ലക്ഷ്യമിട്ട് കൂടുതൽ ബിസിനസ് ഇൻററാക്ഷനുകൾ സംഘടിപ്പിക്കുമെന്നും ഇന്ദ്രമണി പാണ്ഡെ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ പുതിയ അവസരങ്ങൾ നിക്ഷേപകർക്ക് താൽപര്യമുയർത്തുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും നിക്ഷേപത്തിന് നിരവധി നിർദേശങ്ങളും നിലവിൽ പരിഗണനയിലുണ്ടെന്നും ഇന്ദ്രമണി പാണ്ഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.