ഹോം ഫെസ്റ്റ് സീസൺ പത്ത് ഇന്റർ സ്കൂൾ മത്സരത്തിൽ ജേതാക്കളായ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ
ഷാർജ: യു.എ.ഇയിലെ സ്കൂളുകൾക്കായി സംഘടിപ്പിച്ച ഹോം ഫെസ്റ്റ് സീസൻ പത്ത് ഇന്റർ സ്കൂൾ മത്സരത്തിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഓവറോൾ ജേതാക്കളായി. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്ന് മേഖലകളിലായി സംഘടിപ്പിച്ച ഹോം ഫെസ്റ്റിൽ യു.എ.ഇയിലെ പതിനെട്ടോളം സ്കൂളുകൾ പങ്കാളികളായി. മെഹന്തി, എക്കോ ആർട്ട്, കുക്കിങ്, പെയിന്റിങ്, എക്കോ ഫ്രണ്ട്ലി ഹോം, സസ്റ്റയിനബിലിറ്റി, ടെറേറിയം, ഗ്രീൻ എന്റർപ്രണർഷിപ്, എലക്യൂഷൻ തുടങ്ങി പത്തോളം ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ രണ്ടാം സ്ഥാനവും, പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂൾ ദുബൈ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ സഫാ ആസാദ്, വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുഈസ്, സുനാജ് അബ്ദുൽ മജീദ് തുടങ്ങിയവർ വിതരണംചെയ്തു. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ അധ്യാപിക സൗമ്യ ഗോപന്റെ നേതൃത്വത്തിലുള്ള ഹോം സയൻസ് ഡിപ്പാർട്മെന്റാണ് പരിപാടികൾ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.