അജ്‌മാൻ: ബിസിനസ് അവസരങ്ങൾ തുറന്നു കാട്ടി ഐ.ബി.എം.സി -^യു.എ.ഇ- ഇന്ത്യ ബിസിനസ് ഫെസ്റ്റ് -2017 മൂന്നാമത് പരിപാടി അജ്മാനിൽ നടന്നു. എല്ലാ എമിറേറ്റുകളെയും സംയോജിപ്പിച്ചു 10 മാസങ്ങളിലായി നടക്കുന്ന പ്രഥമ യു.എ.ഇ - ഇന്ത്യബിസിനസ് ഫെസ്റ്റ് ദുബൈയിലും രണ്ടാമത്തെ പരിപാടി ഷാർജയിലും നേരത്തെ നടന്നിരുന്നു.
അജ്‌മാൻ പാലസ് ഹോട്ടലിൽ ഐ.ബി.എം.സി -യു.എ.ഇ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അഹമദ് അൽ ഹാമദും ഐ ബി എം സി ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒയുമായ പി.കെ. സജിത്കുമാറും സംയുക്തമായി പരിപാടി ഉദ്ഘാടനം ചെയ്തു. താരിഖ് എ നിസാമി , പ്രതാപ് ചന്ദ്രമണി ,തുംബൈ മൊയ്‌ദീൻ , വെങ്കട് പാലിയ നീരജ് അഗർവാൾ ,ഡോ. ഖാലിദ് അബുസഹർ , സമീർ മിത്തൽ ,അദ്നാൻ മുഹമ്മദ് ബിൻ അബ്ദുല്ല , വി ഹാൻസ് പ്രകാശ് , ക്ലിഫി സ്റ്റീഫൻ , ജൂഡി തോമസ്, ദീപക് ജോർജ് , വി.എം.സതീഷ് , മോഹൻ വടയാർ, അനൂപ് പി എസ്, അഡ്വ.ബിനോയ് ശശി ,ശശികുമാർ, തുടങ്ങിയവരും ഇന്ത്യ , യു എ ഇ , ജി സി സി , യു എസ് , യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളും പ്രത്യേക ക്ഷണിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു ഇന്ത്യ സർക്കാരും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റിയും ഐ.ബി.എം.സി ഗ്രൂപ്പും സംയുക്‌തമായി ദേശീയ പെൻഷൻ പദ്ധതി പ്രവാസികളിലേക്ക് എത്തിക്കുവാനുള്ള സേവനങ്ങളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
പദ്ധതി വഴി പ്രവാസികൾക്ക് ലഭ്യമാകുന്ന സേവനങ്ങളെപ്പറ്റി പെൻഷൻ അതോറിറ്റി ചെയർമാൻ ഹേമന്ത് കോൺട്രാക്ടർ വീഡിയോ കോൺഫറൻസ് വഴി വിശദീകരിച്ചു.18നും 60നും ഇടയിൽ പ്രായമുള്ള ഏതു പ്രവാസിക്കും അംഗങ്ങളാകാമെന്നും പ്രതിമാസം 500 രൂപയാണ് ചുരുങ്ങിയത് അടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.