ദുബൈ: സാമൂഹിക മാധ്യമങ്ങളിൽ പ്രവാചകനെ നിന്ദിക്കുന്ന പോസ്റ്റുകളിട്ട ഇന്ത്യൻ യുവാവിന് ഒരു വർഷം തടവും പിഴയും.
കഴിഞ്ഞ നവംബർ ആറിന് റാശിദീയ പൊലീസിൽ ഫയൽ ചെയ്ത കേസ് പ്രകാരമാണ് ഇലക്ട്രിക്^വെൽഡിങ് തൊഴിലാളിയായ 31 കാരന് ശിക്ഷ വിധിച്ചത്. അഞ്ചു ലക്ഷം ദിർഹം പിഴയും ഇയാൾ നൽേകണ്ടി വരും.
ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കും.
താൻ അഞ്ചു വർഷമായി ഉപയോഗിക്കാത്ത ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്താണ് ഇൗ സന്ദേശങ്ങൾ പോസ്റ്റു ചെയ്തത് എന്ന് ചോദ്യം ചെയ്യലിനിടെ പ്രതി പൊലീസിനോടു പറഞ്ഞിരുന്നു. എന്നാൽ ഇയാൾ ഉപയോഗിച്ചു വന്ന ഫോണിൽ നിന്നാണ് നിന്ദാ സന്ദേശങ്ങൾ അയച്ചതെന്നും പിന്നീട് ഡിലീറ്റ് ചെയ്തു കളയുകയായിരുന്നുവെന്നും കണ്ടെത്തി.
കേസാകുമെന്ന് കണ്ട് പ്രതി യു.എ.ഇയിൽ നിന്ന് മുങ്ങാനും ശ്രമിച്ചിരുന്നു. പ്രതിക്ക് 15 ദിവസത്തിനകം വിധിക്കെതിരെ ഹരജി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.