ഇൻകാസ് യൂത്ത് വിങ് നടത്തിയ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം
ദുബൈ: ഇൻകാസ് യൂത്ത് വിങ് യു.എ.ഇയുടെ നേതൃത്വത്തിൽ ഫെബ്രുവരി 18ന് ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം സംഘിടിപ്പിച്ചു.
ഖിസൈസിലെ കാലിക്കറ്റ് സിറ്റി റസ്റ്റാറന്റിൽ നടന്ന അനുസ്മരണ യോഗത്തിൽ ഇൻകാസ് യൂത്ത് വിങ് യു.എ.ഇ പ്രസിഡന്റ് ഷബ്നാസ് ഉരുവച്ചാൽ അധ്യക്ഷത വഹിച്ചു.
ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ഷാജി അലവിൽ ഉദ്ഘാടനം ചെയ്തു. സദ്ഭാവന ചെയർമാൻ അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഐ.വൈ.സി കോഓഡിനേറ്റർ ജിജോ ചിറക്കൽ, ഇൻകാസ് ദുബൈ കമ്മിറ്റി സെക്രട്ടറി ബി.എ. നാസർ, ഇൻകാസ് ദുബൈ കമ്മിറ്റി ട്രഷറർ ടൈറ്റസ് പുള്ളൂരാൻ, ഇൻകാസ് യൂത്ത് വിങ് യു.എ.ഇ ട്രഷറർ ജോജിത് ജോസ്, വൈസ് പ്രസിഡന്റുമാരായ നജാ കബീർ, റിനു പുളിമൂട്ടിൽ, സെക്രട്ടറിമാരായ മുഹമ്മദ് ഹസ്സൻ, പ്രജീഷ് വിളയിൽ എന്നിവർ സംസാരിച്ചു. നിരവധി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.