റാസല്‍ഖൈമ: ഗതാഗത നിയമലംഘനങ്ങളിലൂടെ 24 ബ്ലാക് പോയന്‍റ് ലഭിക്കുന്ന ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ഡ്രൈവിങ് ലൈസന്‍സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറണമെന്ന് റാസല്‍ഖൈമ പൊലീസ് ഓര്‍മിപ്പിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപാലനം ശക്തിപ്പെടുത്തുന്നതിനുമായി നിലവിലുള്ള ട്രാഫിക് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. 24 ബ്ലാക് പോയന്‍റ് തികഞ്ഞിട്ടും ലൈസന്‍സ് കൈമാറാതെ കൈവശം വെക്കുന്നത് നിയലംഘനമാണ്.
അത്തരം കേസുകളില്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ആദ്യമായി നിയമം ലംഘിക്കുന്നവര്‍ക്ക് 1,000 ദിര്‍ഹം, രണ്ടാം തവണ 2,000 ദിര്‍ഹം, മൂന്നാം തവണ 3,000 ദിര്‍ഹം വീതം പിഴ ചുമത്തും. പരാമവധി ബ്ലാക് പോയന്‍റിലെത്തുന്ന ഡ്രൈവര്‍മാര്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വീണ്ടും വാഹനമോടിക്കാന്‍ അര്‍ഹരാകൂവെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.