ഇൻകാസ് യു.എ.ഇ ‘കോൾ ടു വോട്ട്’ ക്യാമ്പയിൻ സംഘടിപ്പിച്ചു

ദുബൈ: കേരളത്തിലെ തിരഞ്ഞെടുപ്പ് ആവേശത്തിന് കരുത്തു പകരാൻ ഇൻകാസ് യു.എ.ഇ നാഷണൽ - സ്റ്റേറ്റ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ‘കോൾ ടു വോട്ട്’ ക്യാമ്പയിൻ ദുബൈ കെ.എം.സി.സി ഹാളിൽ നടന്നു. നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളുമായ വോട്ടർമാരെ ഫോണിലൂടെ വോട്ട് അഭ്യർഥിച്ച് യു.ഡി.എഫിന്‍റെ വിജയമുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ കെ.പി.സി.സി പ്രസിഡന്‍റ്​ അഡ്വ. സണ്ണി ജോസഫ് എം.എൽ. എ ഓൺലൈനിലൂടെ ഉൽഘാടനം ചെയ്തു.

ജനാധിപത്യം സംരക്ഷിക്കാൻ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും പ്രവാസികളായ പലർക്കും നിലവിലുള്ള സഹചര്യത്തിൽ നാട്ടിൽ വരാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും ഇത്തരം പരിപാടികളിലൂടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും. വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇൻകാസ് നാഷണൽ കമ്മിറ്റി വർക്കിങ്​ പ്രസിഡന്‍റ്​ ഷാജി പരേത് അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി ബി.എ നാസർ സ്വാഗതം പറഞ്ഞു.

കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ്, തൃശ്ശൂർ ഡി.സി.സി സെക്രട്ടറി ദിലീപ് എന്നിവർ ഓൺലൈനായി പരിപാടിയിൽ ആശംസകൾ അർപ്പിച്ചു. ഇൻകാസ് ദുബൈ സ്റ്റേറ്റ് പ്രസിഡന്‍റ്​ റഫീക്ക് മട്ടന്നൂർ, യു.എ.ഇ കമ്മിറ്റി ജനറൽ സിക്രട്ടറി സി.എ. ബിജു, വൈസ് പ്രസിഡന്‍റുമാരായ രാജി എസ്. നായർ, സിന്ധു മോഹൻ, ദുബൈ വർക്കിങ്​ പ്രസിഡന്‍റ്​ ബി. പവിത്രൻ, ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ, പ്രജീഷ് ബാലുശ്ശേരി എന്നിവർ ആശംസകൾ നേർന്നു. ജിൻസി മാത്യു, അരിഷ് അബൂബക്കർ, ഉമേഷ്‌ വെളൂർ, സുനിൽ നമ്പ്യാർ, ജെനി പോൾ, ഫിറോസ് മുഹമ്മദ് അലി, നൗഫൽ സൂപ്പി, സുധീപ് പയ്യന്നൂർ, അയൂബ് മയ്യിൽ, ബിനോ ലോപ്പസ് തുടങ്ങി വിവിധ സംസ്ഥാന. ജില്ല നേതാക്കൾ ക്യാമ്പയിന്​ നേതൃത്വം നൽകി.

Tags:    
News Summary - Incas UAE organizes ‘Call to Vote’ campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.