ഷാർജ: ഇൻകാസ് ഷാർജ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓർമകളിൽ ഓണം’ സെപ്റ്റംബർ 14ന് ഞായറാഴ്ച ഷാർജ ലുലു സെൻട്രൽ മാളിൽ (ആർ.കെ കൺവെൻഷൻ സെന്റർ) നടക്കും. വൈകീട്ട് മൂന്നിന് ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, തിരുവാതിര, ഒപ്പന, മാർഗംകളി, സിനിമാറ്റിക് ഡാൻസ്, സംഘനൃത്തം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. കുട്ടികൾക്കായി വിവിധ മത്സരങ്ങളും പായസ പാചക മത്സരവും ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും.
ഹൈബി ഈഡൻ എം.പി പരിപാടിയിൽ മുഖ്യാതിഥിയാകും. കെ.പി.സി.സി ജന. സെക്രട്ടറി എം.എം. നസീർ, കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, ഇൻകാസ് - ഐ.ഒ.സി ഗ്ലോബൽ കോഓഡിനേറ്റർ മഹാദേവൻ വാഴശ്ശേരിൽ തുടങ്ങിയവരും സംബന്ധിക്കും. തുടർന്ന് ആർ.ജെ. ദീപകും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.