ഉമ്മൻ ചാണ്ടി ചരമദിനാചരണത്തോടനുബന്ധിച്ച് ഇൻകാസ് ഷാർജ കമ്മിറ്റി ഭാരവാഹികളുടെ പുഷ്പാർച്ചന
ഷാർജ: സാധാരണക്കാർക്കും സമൂഹത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് ഐ.ഒ.സി - ഒ.ഐ.സി.സി ഗ്ലോബൽ കോഓഡിനേറ്റർ മഹാദേവൻ വാഴശ്ശേരിൽ. ഇൻകാസ് ഷാർജ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇൻകാസ് ഷാർജ ആക്ടിങ് പ്രസിഡന്റ് രഞ്ജൻ ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രൻ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, ശ്രീപ്രകാശ്, ഷാജി ജോൺ, എസ്.എം ജാബിർ, അഡ്വ. വൈ.എ. റഹീം, ജിബി ബേബി, അനു താജ്, പി. ഷാജിലാൽ, മുജീബ് റഹ്മാൻ, പുന്നക്കൻ മുഹമ്മദലി, കെ. അബ്ദുറഹിമാൻ, പ്രജീഷ് ബാലുശ്ശേരി, നൗഷാദ് മന്ദങ്കാവ്, പീരുമുഹമ്മദ് എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി നവാസ് തേക്കട സ്വാഗതവും ട്രഷറർ റോയി മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.