ഇൻകാസ് ദുബൈ തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കൾക്ക് മുൻ എം.പി. രമ്യ ഹരിദാസ് ട്രോഫി സമ്മാനിക്കുന്നു
ദുബൈ: ഇൻകാസ് ദുബൈ തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ടീം യു.ഡി ജേതാക്കളായി. യു.ബി.സി ടീം രണ്ടാംസ്ഥാനം നേടി. ഖിസൈസ് ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ 16 ടീമുകളാണ് മത്സരിച്ചത്. മുൻ എം.പി രമ്യ ഹരിദാസ് വിജയികൾക്ക് സമ്മാനം നൽകി.
ചടങ്ങിൽ ഇൻകാസ് ദുബൈ തൃശൂർ ജില്ല പ്രസിഡന്റ് ഫിറോസ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇൻകാസ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്കായുള്ള പ്രത്യേക ബാഡ്മിന്റൺ കോച്ചിങ് ക്യാമ്പ് ഇൻകാസ് ദുബൈ സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് ബി. പവിത്രൻ ഉദ്ഘാടനം ചെയ്തു.
മുൻ ബാഡ്മിന്റൻ താരം സന്തോഷ് തളിക്കുളത്തിനെയും ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പിൽ 27 മെഡലുകൾ നേടിയ യു.എ.ഇ ടീമിന്റെ പ്രധാന പരിശീലകയായിരുന്ന നിബ മനോഹരനെയും ചടങ്ങിൽ ആദരിച്ചു. കെ.പി.സി.സി അംഗം പാളയം പ്രദീപ്, ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ, സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ഇൻകാസ് ദുബൈ ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, വൈസ് പ്രസിഡന്റ് സുലൈമാൻ കറുത്താക്ക, സെക്രട്ടറി ആരിഷ് അബൂബക്കർ, എക്സിക്യൂട്ടിവ് അംഗം താരിസ്, തൃശൂർ ജില്ല വർക്കിങ് പ്രസിഡന്റ് തസ്ലിം കരീം, ജനറൽ സെക്രട്ടറി വി.എ. ആഷിഫ്, ഭാരവാഹികളായ ബഷീർ ചേറ്റുവ, റാഫി കോമളത്ത്, നിലോഫർ, ഷിഹാബ് അബ്ദുൽ കരീം, ജിയോ പോൾ, നജീബ്, ജബീഷ്, നാസർ, ഖാലിദ് തോയ്ക്കാവ്, മനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
ടൂർണമെന്റ് സമിതി കൺവീനർമാരായ കെ.കെ. ഷാഫി, സുധി സാല, അനീസ് ഷാജഹാൻ, ജെൻസൺ, അബ്ദുസ്സലാം തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി രാജാറാം മോഹൻ സ്വാഗതവും ട്രഷറർ മിസ്ബ യൂനുസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.