അധികൃതര്‍ കണ്ടുകെട്ടി മോചിപ്പിച്ച മൃഗങ്ങൾ
ഷാര്‍ജ: അധികൃതരുടെ അനുവാദമില്ലാതെ കൈവശംവെച്ച 105 മൃഗങ്ങളെയും പക്ഷികളെയും പോയവര്‍ഷം മോചിപ്പിച്ചതായി പരിസ്ഥിതി, പ്രകൃതി സംരക്ഷണ അതോറിറ്റി ഡയറക്ടര്‍ ഹന സെയ്ഫ് അല്‍ സുവൈദി പറഞ്ഞു.
ജനങ്ങളുടെ സുരക്ഷക്കും മൃഗങ്ങളുടെ സംരക്ഷണത്തിനും മുഖ്യ പരിഗണനയാണ് ഷാര്‍ജ നല്‍കുന്നത്. ഇതിനായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രത്യേക നിയമംതന്നെ നടപ്പാക്കിയിട്ടുണ്ട്.
കണ്ടുകെട്ടിയ മുഗങ്ങളില് സിംഹം, കടുവ, കുരങ്ങ്, പാമ്പ്, മുതല എന്നിവ ഉള്‍പ്പെടുന്നു. ഷാര്‍ജ പൊലീസിെൻറയും സ്പെഷല്‍ ടാസ്ക് ടീമുകളുടെയും സഹകരണത്തോടെ പബ്ലിക് പ്രോസിക്യൂഷെൻറ അനുമതി വാങ്ങിയ ശേഷമായിരുന്നു നടപടി. കവര്ച്ചമൃഗങ്ങളെ പാര്‍പ്പിക്കുന്നവര്‍ക്ക് ഒരുലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്നും അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ മൃഗങ്ങളെ എമിറേറ്റിനകത്തോ പുറത്തോ കടത്തിക്കൊണ്ടുപോകുന്നതിനുള്ള പിഴ 10,000 ദിര്‍ഹമാണെന്നും സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.