ദുബൈ: യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഹത്തയിൽ സന്ദർശകരുടെ സുരക്ഷക്ക് ഏറെ പ്രാധാന്യമാണ് നൽകുന്നതെന്ന് ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുബാറക് അൽ കെത്ബി പറഞ്ഞു. അവശ്യഘട്ടങ്ങളോടുള്ള പൊലീസിന്റെ പ്രതികരണ സമയം നാല് മിനിറ്റ് ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഒരു മിനിറ്റ് 17 സെക്കൻഡിനുള്ളിൽ അവശ്യഘട്ടങ്ങളിൽ പൊലീസ് സഹായം ലഭ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അജ്ഞാതർ ഉൾപ്പെട്ട ഒരു ക്രിമിനൽ-ട്രാഫിക് കേസുകൾപോലും ഹത്തയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹത്തയിൽ താമസിക്കുന്നവരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ 100 ശതമാനം വിജയമാണ് കൈവരിച്ചിരിക്കുന്നത്. 2021ൽ 1,255,863 സന്ദർശകരാണ് ഹത്തയിൽ എത്തിയത്. 2022ൽ ഇതുവരെ 135,909 വിനോദസഞ്ചാരികൾ ഹത്തയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയെന്നും കേണൽ മുബാറക് അൽ കെത്ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.