ദുബൈ: സൗദി സ്വദേശികളായ നവദമ്പതികള്‍ക്ക് ദുബൈ വിമാനത്താവളത്തില്‍ ദബൈ എമിഗ്രേഷന്‍െറ വക അപൂര്‍വ സ്വീകരണം. സൗദി യുവാവ് വിവാഹ ദിവസം തങ്ങളുടെ മധുവിധു ആഘോഷിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ദുബൈയിലാണെന്ന് താമസകുടിയേറ്റ വകുപ്പിന്‍റെ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട എമിഗ്രേഷന്‍ അധികൃതര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മറുപടി സന്ദേശവും നല്‍കി .
തുടര്‍ന്ന് താമസ കുടിയേറ്റ വകുപ്പ് സേവന വിഭാഗം തലവന്‍ മേജര്‍ സാലിം ബിന്‍ അലി യുവാവിനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിച്ചു. താങ്കളുടെ സന്ദര്‍ശനം വലിയപ്രാധാന്യത്തോടെ തങ്ങള്‍ കാണുന്നുവെന്നും ദുബൈയിലത്തെുന്ന സമയവും വിമാനയാത്രയുടെ വിവരങ്ങളും അന്വേഷിക്കുകയും ചെയ്തു.
ദമ്പതികള്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ഉപഹാരങ്ങളുമായി ഉദ്യോഗസ്ഥര്‍ ഇവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
സര്‍ക്കാര്‍ സ്ഥാപനം തന്നെ പ്രത്യേക സ്വീകരണം നല്‍കി രാജ്യത്തിന്‍െറ മഹത്തായ ആദിഥ്യമര്യാദ കാണിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഖലീല്‍ ഇബ്രാഹിമിന്‍െറ നേതൃത്വത്തില്‍ പുതുമണവാളനും മണവാട്ടിക്കും ആശംസകാര്‍ഡും പൂമത്തെയും നിരവധി സമ്മാനങ്ങളും നല്‍കിയാണ് ദുബൈയിലേക്ക് ആനയിച്ചത്.
അവരെ താമസയിടം വരെ കൊണ്ടാക്കുകയും ചെയ്തു. ശൈഖ് സായിദിന്‍െറ കുടുംബത്തിലെ അംഗങ്ങളുടെ സ്നേഹാവായ്പുകളെകുറിച്ച് വര്‍ണിക്കാന്‍ വാക്കുകളില്ല എന്നായിരുന്നു പിന്നിട് ഈ കാര്യത്തെക്കുറിച്ച് യുവാവ് പ്രതികരിച്ചത് സോഷ്യല്‍ മീഡിയകളിലെ ഇടപെടലുകള്‍ വളരെ പ്രാധാന്യത്തെടെയാണ് രാജ്യം നോക്കി കാണുന്നതെന്നും സ്വദേശികളെയും വിദേശികളെയും സന്തോഷവാന്മാരാക്കാന്‍ ഇത്തരം ഇടപെടലുകള്‍ക്ക് കഴിയുമെന്നും ദുബൈ എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.