ഹാ​ഫി​സും ഇ​ജാ​സും നാ​ട്ടി​ൽ​നി​ന്നെ​ത്തി​ച്ച വാ​ഹ​ന​വു​മാ​യി യു.​എ.​ഇ​യി​ൽ 

കേരളവണ്ടിയുമായി നാടുചുറ്റാൻ ഇജാസും ഹാഫിസും ദുബൈയിൽ

ദു​ബൈ: യു.​എ.​ഇ​യി​ൽ എ​വി​ടെ​യെ​ങ്കി​ലും മൂ​വാ​റ്റു​പു​ഴ ര​ജി​സ്​​ട്രേ​ഷ​നി​ലു​ള്ള മ​ഹീ​ന്ദ്ര ഥാ​ർ ക​ണ്ടാ​ൽ നാ​ടു​മാ​റി​പ്പോ​യോ എ​ന്ന്​ സം​ശ​യി​ക്കേ​ണ്ട, അ​ത് ന​മ്മു​ടെ ഹാ​ഫി​സി​െൻറ​യും ഇ​ജാ​സി​െൻറ​യും വ​ണ്ടി​യാ​ണ്. കേ​ര​ള ര​ജി​സ്​​ട്രേ​ഷ​ൻ വ​ണ്ടി​യു​മാ​യി നാ​ടു​ക​റ​ങ്ങാ​നെ​ത്തി​യി​രി​ക്കു​ക​യാ​ണ്​ കോ​ത​മം​ഗ​ലം പു​തു​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ ഇ​ജാ​സും ഹാ​ഫി​സും. ദു​ബൈ​യി​ൽ തു​ട​ങ്ങി ഖ​ത്ത​റി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ൽ 50 രാ​ജ്യ​ങ്ങ​ൾ ക​റ​ങ്ങാ​നാ​ണ്​ ഇ​വ​രു​ടെ പ​ദ്ധ​തി. ക​ഴി​ഞ്ഞ മാ​സം 29ന്​ ​കൊ​ച്ചി​ൻ ഷി​പ്​​യാ​ഡി​ൽ​നി​ന്നാ​ണ്​ കെ.​എ​ൽ. 17 ഡ​ബ്ല്യൂ 2866 വ​ണ്ടി ക​പ്പ​ലി​ൽ ക​യ​റ്റി അ​യ​ച്ച​ത്. നാ​ട്ടി​ൽ​നി​ന്ന്​ ഡീ​ൻ കു​ര്യാ​ക്കോ​സ്​ എം.​പി​യു​ടെ ഫ്ലാ​ഗ്​ ഓ​ഫോ​ടെ​യാ​ണ്​ യാ​ത്ര തു​ട​ങ്ങി​യ​ത്. ഏ​ഴി​ന്​ ജ​ബ​ൽ അ​ലി പോ​ർ​ട്ടി​ലെ​ത്തി. അ​ന്ന്​ മു​ത​ൽ പ്ര​വാ​സി​ക​ളെ നേ​രി​ൽ കാ​ണാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ്​ 19കാ​ര​നാ​യ ഹാ​ഫി​സും 21കാ​ര​നാ​യ ഇ​ജാ​സും. യാ​ത്രാ​പ്രേ​മി​ക​ളാ​യ ഇ​വ​ർ 18 വ​യ​സ്സ്​​ തി​ക​ഞ്ഞ​പ്പോ​ൾ ത​ന്നെ ലൈ​സ​ൻ​സെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ൾ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ്രൈ​വി​ങ്​ പെ​ർ​മി​റ്റു​മാ​യാ​ണ്​ ഇ​വ​രു​ടെ യാ​ത്ര.

ഹാ​ഫി​സ്​ മു​മ്പ്​ കേ​ര​ളം മു​ത​ൽ ക​ശ്​​മീ​ർ വ​രെ യാ​ത്ര ചെ​യ്​​തി​രു​ന്നു. യു.​എ.​ഇ​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​വ​ർ എ​ത്തി​യ​തെ​ങ്കി​ലും ഹാ​ഫി​സി​െൻറ പി​താ​വ്​ ബ​ക്ക​റും ഇ​ജാ​സി​െൻറ പി​താ​വ്​ ഇ​ഖ്​​ബാ​ലും മു​ൻ​പ്​ ഇ​വി​ടെ ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​രാ​യി​രു​ന്നു. ഒ​രു​വ​ർ​ഷം കൊ​ണ്ട്​ റോ​ഡ്​ മാ​ർ​ഗം 50 രാ​ജ്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യം. 27ന്​ ​ഒ​മാ​നി​ലെ​ത്തും. അ​വി​ടെ നി​ന്ന്​ യ​മ​ൻ. പി​ന്നീ​ട്​ സൗ​ദി, ജോ​ർ​ഡ​ൻ, ഇ​സ്രാ​യേ​ൽ, ഇൗ​ജി​പ്​​ത്, ലി​ബി​യ... ഒ​ടു​വി​ൽ ഖ​ത്ത​റി​ൽ സ​മാ​പ​നം. ആ​ദ്യം ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും പി​ന്നീ​ട്​ ആ​ഫ്രി​ക്ക​യും പി​ന്നി​ടും. റോ​ഡ്​ മാ​ർ​ഗം പോ​കാ​വു​ന്ന എ​ല്ലാ​യി​ട​ത്തും പോ​ക​ണ​മെ​ന്നാ​ണ്​ ഇ​വ​രു​ടെ ആ​ഗ്ര​ഹം. ഇ​ന്ത്യ​ൻ നി​ർ​മി​ത വാ​ഹ​നം ലോ​ക​ത്തി​ന്​ മു​ന്നി​ൽ കാ​ണി​ക്കു​ക എ​ന്ന​തും ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മാ​ണെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​യും യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ ചി​ത്ര​വും വാ​ഹ​ന​ത്തി​ൽ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Ijaz and Hafiz in Dubai to travel with 'Keralavandi'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.