ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും മുസ്ലിംലീഗ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് ദുബൈ കെ.എം.സി.സി കാസറകോട് ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
എന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പൊതുജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം, ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടും ന്യൂനപക്ഷ അവകാശങ്ങൾക്കായി അക്ഷീണം പ്രവർത്തിച്ചും ശ്രദ്ധേയനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ആത്മാർഥതയും അർപ്പണബോധവും നിറഞ്ഞതായിരുന്നു. മന്ത്രിയായിരിക്കെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സംഘടനാ രംഗത്തെ ശക്തമായ നേതൃത്വവും എന്നും ഓർമിക്കപ്പെടും.
പ്രവർത്തകരോടുള്ള സ്നേഹവും കരുതലും അദ്ദേഹത്തെ വ്യത്യസ്തനാക്കി എന്നും കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.