അബൂദബി: തൂക്കുപാലത്തിൽ സ്തംഭിച്ചുപോയ ഹുദൈരിയാത്ത് െഎലൻഡ് വികസനത്തിന് പുതിയ ചുവടുവെയ്പ്. െഎലൻഡിൽ പാർപ്പിടങ്ങളും വാണിജ്യ^വിനോദകേന്ദ്രങ്ങളും ഒരുക്കാനാണ് അധികൃതർ പദ്ധതി തയാറാക്കിയിരിക്കുന്നത്. അടുത്ത 20 വർഷത്തിനകം െഎലൻഡ് വികസനം പൂർത്തിയാക്കുമെന്ന് അബൂദബി നഗരാസൂത്രണ സമിതി (യു.പി.സി) എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ആൽ സാഹി പറഞ്ഞു. സുസ്ഥിര ഉൗർജം ലഭ്യമാക്കാനും ബീച്ചുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും ഗതാഗത സൗകര്യം ഏർപ്പെടുത്താനുമാണ് യു.പി.സി ആദ്യ ഘട്ടത്തിൽ ശ്രമിക്കുന്നത്. 2009ലാണ് ഹുദൈരിയാത്ത് െഎലൻഡ് വികസനം പ്രഖ്യാപിച്ചത്. എന്നാൽ, ഖലീഫ അൽ മുബാറക് സ്ട്രീറ്റിലെ 19ാം സ്ട്രീറ്റിൽ നിർമിച്ച തൂക്കുപാലത്തിന് അപ്പുറത്തേക്ക് വികസനം കടന്നുചെന്നില്ല. നിലവിൽ ഇൗ പാലം അടച്ചിട്ടിരിക്കുകയാണ്. ഇൗ വർഷം ആദ്യത്തിലാണ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഒൗദ്യോഗികമായി നടപടിയായത്. ഇതിെൻറ ഭാഗമായി ഒാഹരി ഉടമകൾക്കായി അഞ്ച് ശിൽപശാലകൾ ആസൂത്രണം ചെയ്തു. ഇതിൽ രണ്ടാമത്തെ ശിൽപശാല ആഗസ്റ്റ് 16ന് സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.