വീടുകള്‍ 3.11 ലക്ഷം; കൊട്ടാരങ്ങള്‍ 97

ഷാര്‍ജ: ഏറ്റവും പുതിയ  സെന്‍സസ് പ്രകാരം  3,11, 173 ഭവന യൂണിറ്റുകളാണ് ഷാര്‍ജയിലുള്ളത്്. പരമ്പരാഗത പാര്‍പ്പിടങ്ങളുടെ കണക്ക് 25, 569 ആണ്. 2,46, 241 അപ്പാര്‍ട്ട്മെന്‍റുകളും 17, 673 അറബിക് വീടുകളും 91 കൊട്ടാരങ്ങളും 523 കാരവനുകളും ഷാര്‍ജയിലുണ്ട്.
350 കൂടാരങ്ങളും 2163 ഗുദാമുകളും ഷാര്‍ജയിലുണ്ട്. 6991 ബഹുനില കെട്ടിടങ്ങളില്‍ 240, 815 അപ്പാര്‍ട്ട്മെന്‍റുകളുണ്ട്. ഷാര്‍ജ പട്ടണത്തില്‍ 6195 ബഹുനില കെട്ടിടങ്ങളാണുള്ളത്. ഇതില്‍ 243, 961 അപ്പാര്‍ട്ട്മെന്‍റുകളുമുണ്ട്.
ഖോര്‍ഫക്കാനില്‍ 285 ബഹുനില കെട്ടിടങ്ങളും കല്‍ബയില്‍ 1194, ദൈദില്‍ 112, മദാമില്‍ 35, ദിബ്ബ ഹിസനില്‍ 92 ബഹുനില കെട്ടിടങ്ങളുമാണുള്ളത്. ഹംറിയയിലും  മലീഹയിലും ആറ് ബഹുനില കെട്ടിടങ്ങളാണുള്ളത്. ബത്തഈയില്‍ അഞ്ച് ബഹുനില കെട്ടിടങ്ങളാണുള്ളത്.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് 'നല്ല നാളേക്ക് വേണ്ടി' എന്ന തലക്കെട്ടില്‍ സെന്‍സസ് നടത്തിയത്. ഷാര്‍ജ എമിറേറ്റിലെ മുഴുവന്‍ പൗരന്മാരുടെയും നിവാസികളുടെയും കൃത്യമായ വിവരങ്ങളും അവരുടെ സാമ്പത്തിക ഘടനകളും മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള കണക്കെടുപ്പിന്‍െറ ഫലമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സെന്‍സസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ജന സമൂഹങ്ങളുടെയും പ്രദേശങ്ങളുടെയും ആവശ്യം പരിഗണിച്ച് ഉചിതമായ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് ഷാര്‍ജ ഭരണകൂടം അറിയിച്ചു. ഷാര്‍ജ സെന്‍സസ് വിഭാഗം  ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുുള്ള ആല്‍ താനി ഉള്‍പ്പെടെ 811 പേരാണ് കണക്കെടുപ്പിന് നേതൃത്വം നല്‍കിയത്.  

 

Tags:    
News Summary - House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.