നി​ർ​ധ​ന ര​ക്ഷി​താ​ക്ക​ളു​ടെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി ബി​ല്ല​ട​ക്കാ​ൻ ഫ​ണ്ട്​

ദു​ബൈ: ആ​ശു​പ​ത്രി​ക​ളി​ൽ കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ ബി​ല്ല്​ അ​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത ര​ക്ഷി​താ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ അ​ൽ ജ​ലീ​ല ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ൽ ജ​ലീ​ല ചി​ൽ​ഡ്ര​ൻ​സ്​ സ്​​പെ​ഷ​ൽ ഹോ​സ്​​പി​റ്റ​ൽ ഫ​ണ്ട്​ രൂ​പ​വ​ത്​​ക​രി​ച്ചു. യു.​എ.​ഇ​യി​ലെ കു​ട്ടി​ക​ൾ​ക്ക്​ മാ​ത്ര​മ​ല്ല മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കെ​ല്ലാം ഫ​ണ്ട്​ ഉ​പ​​ക​രി​ക്കും. ഇ​തു​വ​രെ യു.​എ.​ഇ​യി​ൽ 190 കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്ക്​ ഫ​ണ്ട്​ ല​ഭ്യ​മാ​ക്കി. ഹൃ​ദ​യ ശ​സ്​​ത്ര​ക്രി​യ, അ​ർ​ബു​ദ ചി​കി​ത്സ, കോ​ക്ലി​യ​ർ ഇം​പ്ലാ​ൻ​റ്​ തു​ട​ങ്ങി​യ​വ​ക്കാ​ണ്​ ഫ​ണ്ട്​ ന​ൽ​കി​യ​ത്. വ്യ​ക്​​തി​ക​ളി​ൽ​നി​ന്നും കോ​ർ​പ​റേ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ഫ​ണ്ടി​ലേ​ക്ക്​ സം​ഭാ​വ​ന സ​മാ​ഹ​രി​ക്കാ​ൻ ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.
www.aljalilachildrens.ae വെ​ബ്​​സൈ​റ്റ്​ വ​ഴി സം​ഭാ​വ​ന ന​ൽ​കാം. 18 വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ്​ ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക.

Tags:    
News Summary - hospital bill fund-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.