??.??.?? ?????? ?????????????? ????????????????????? ????? ??????????????????????? ?????? ???????????? ???? ????????? ??? ?????????, ????????? ???????????????????? ??.??.?? ??????? ?????????? ???????????? ???????? ???????????????? ?????? ??????????? ???? ????????? ???? ??????????, ????? ???????????????????? ?????????????????????? ????????? ????????????????? ?????? ??????? ???? ???????????? ???? ????????? ??? ????????? ?????????? ???????????? ???????? ?????????????????? ?????????? ??????????????

പ്രതീക്ഷകൾ വാനോളം; കുതിക്ക​െട്ട ഹോപ്​

ദു​ബൈ: ‘രാ​ജ്യ​വും ജ​ന​ങ്ങ​ളും ച​രി​ത്ര​നി​മി​ഷ​ത്തി​നാ​യി കാ​തോ​ർ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന​റി​യാം. കാ​ലാ​വ​സ്​​ഥ​യാ​ണ്​ ന​മു​ക്ക്​ മു​ന്നി​ലെ ത​ട​സ്സം. സു​ര​ക്ഷി​ത​മാ​യ കു​തി​പ്പി​നാ​ണ്​ ഹോ​പ്പി​​​െൻറ വി​ക്ഷേ​പ​ണം മാ​റ്റി​വെ​ച്ച​ത്. നി​ങ്ങ​ൾ ആ​ത്​​മാ​ർ​ഥ​മാ​യും ആ​ത്​​മ​സ​മ​ർ​പ്പ​ണ​ത്തോ​ടെ​യു​മാ​ണ്​ ജോ​ലി​ചെ​യ്​​ത​ത്. അ​തി​നാ​ൽ ദൈ​വം നി​ങ്ങ​ളെ നി​രാ​ശ​രാ​ക്കി​ല്ല. ഹോ​പ്​​ കു​തി​ക്കു​ക​ത​ന്നെ ചെ​യ്യും. അ​ത്​ ച​രി​ത്ര​മെ​ഴു​തും’-​മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ സ്​​പേ​സ്​ സ​​െൻറ​ർ ചെ​യ​ർ​മാ​ൻ ഹ​മ​ദ്​ അ​ൽ മ​ൻ​സൂ​രി ക​ഴി​ഞ്ഞ​ദി​വ​സം ​േഹാ​പ്പി​​​െൻറ അ​ണി​യ​റ ശി​ൽ​പി​ക​ൾ​ക്ക​യ​ച്ച ക​ത്തി​ലെ വാ​ക്കു​ക​ളാ​ണി​ത്. ജ​പ്പാ​നി​ലെ ത​നെ​ഗാ​ഷി​മ ​െഎ​ല​ൻ​ഡി​ലെ സ്​​പേ​സ്​ സ​​െൻറ​റി​ൽ നാ​ലു​ദി​വ​സ​മാ​യി കു​തി​ക്കാ​ൻ വെ​മ്പി​നി​ൽ​ക്കു​ന്ന ഹോ​പ്​​ ​പ്രോ​ബി​നെ പോ​ലെ കാ​ത്തി​രി​പ്പി​ലാ​ണ്​ അ​റ​ബ്​ ലോ​കം. 

ആ ​കാ​ത്തി​രി​പ്പി​ന്​ ഇ​ന്ന്​ രാ​ത്രി അ​റു​തി​യാ​വു​മെ​ന്ന്​ ആ​ശി​ക്കാം. കാ​ലാ​വ​സ്​​ഥ പ്ര​തി​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ അ​റ​ബ്​ ലോ​ക​ത്തി​​​െൻറ പ്ര​തീ​ക്ഷ​ക​ളും പേ​റി തി​ങ്ക​ളാ​ഴ്​​ച പു​ല​​ർ​ച്ച 1.58ന്​ ​ഹോ​പ്​​ പ്രോ​ബ്​ ചൊ​വ്വ​യി​ലേ​ക്ക്​ കു​തി​ച്ചു​പാ​യും. ഏ​ഴു​മാ​സ​ത്തെ പ്ര​യാ​ണ​ത്തി​നൊ​ടു​വി​ൽ യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​​ലി വ​ർ​ഷ​മാ​യ 2021 ഫെ​ബ്രു​വ​രി​യി​ൽ ചൊ​വ്വ​യി​ലേ​ക്ക്​ മാ​സ്​ എ​ൻ​ട്രി ന​ട​ത്തും. അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ ചൊ​വ്വാ​പേ​ട​ക​മെ​ന്ന പ​കി​ട്ടു​മാ​യാ​ണ്​ മി​ത്​​സു​ബി​ഷി​യു​ടെ എം.​എ​ച്ച്.​െ​എ എ​ച്ച്​ ടു ​എ റോ​ക്ക​റ്റി​ൽ ഹോ​പ്​​ യാ​ത്ര തു​ട​ങ്ങു​ന്ന​ത്. ര​ണ്ടു​ത​വ​ണ വി​ക്ഷേ​പ​ണം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ക​രു​ടെ നി​ർ​ദേ​ശ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ വി​ക്ഷേ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 735 ദ​ശ​ല​ക്ഷം ദി​ർ​ഹ​മാ​ണ്​ ഹോ​പ്പി​​​െൻറ ചെ​ല​വ്. 

ചൊ​വ്വ​യു​ടെ താ​ഴ്ന്ന അ​ന്ത​രീ​ക്ഷം ചി​ത്രീ​ക​രി​ക്ക​ൽ, കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണം, ചൊ​വ്വ​യു​ടെ പൂ​ർ​ണ ചി​ത്ര​ങ്ങ​ൾ എ​ടു​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ ഹോ​പ്പി​​​െൻറ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. 2117ൽ ​ചൊ​വ്വ​യി​ൽ മ​നു​ഷ്യ​ന്​ താ​മ​സ​സ്​​ഥ​ല​മൊ​രു​ക്കു​മെ​ന്ന യു.​എ.​ഇ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​​​െൻറ ആ​ദ്യ പ​ടി​കൂ​ടി​യാ​ണ്​ ഹോ​പ്പി​​​െൻറ യാ​ത്ര. ത​ത്സ​മ​യ സം​പ്രേ​ഷ​ണം വി​വി​ധ ചാ​ന​ലു​ക​ളി​ലും എ​മി​റേ​റ്റ്​​സ്​ മി​ഷ​​​െൻറ വെ​ബ്​​സൈ​റ്റി​ലും ​ഉ​ണ്ടാ​കും.  

Tags:    
News Summary - hope prob-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.