യു.​എ.​ഇ ഘ​ട​കം ഹോ​പ് ക​ണ​ക്ട് ത​ല​ശ്ശേ​രി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘ഹോ​പ് ക​ണ​ക്ട്’ ത​ല​ശ്ശേ​രി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ഷാ​ർ​ജ: കാ​ൻ​സ​ർ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ അ​തി​ജീ​വ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​പ് ചൈ​ൽ​ഡ് കാ​ൻ​സ​ർ കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്റെ യു.​എ.​ഇ​യി​ലെ ത​ല​ശ്ശേ​രി കൂ​ട്ടാ​യ്മ​യാ​യ ‘ഹോ​പ് ക​ണ​ക്ട് ത​ല​ശ്ശേ​രി’ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ഷാ​ർ​ജ മി​യാ മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ ഘ​ട​കം ഹോ​പ് ക​ണ​ക്ട് ത​ല​ശ്ശേ​രി​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. ച​ട​ങ്ങി​ൽ കാ​ൻ​സ​ർ രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​സൈ​നു​ൽ ആ​ബി​ദീ​ൻ കു​ട്ടി​ക​ളു​ടെ കാ​ൻ​സ​ർ ചി​കി​ത്സ​യി​ൽ സ​മൂ​ഹ​ത്തി​ന്റെ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

ഹോ​പ്പി​ന്റെ ഫൗ​ണ്ട​ർ ഹാ​രി​സ് കാ​ട്ട​ക​ത്ത്, കേ​ര​ള​ത്തി​ലെ കാ​ൻ​സ​ർ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ണ്ടി ഹോ​പ് ന​ട​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നാ​ൾ​വ​ഴി​ക​ളും വി​ശ​ദീ​ക​രി​ച്ചു. ഹോ​പ്പി​ന്റെ ദൗ​ത്യം, നേ​ട്ട​ങ്ങ​ൾ, ഭാ​വി പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഹോ​പ് ഫൗ​ണ്ടേ​ഷ​ന്റെ ചീ​ഫ് റി​സോ​ഴ്സ് മൊ​ബി​ലൈ​സേ​ഷ​ൻ ഓ​ഫി​സ​റാ​യ അ​നീ​ഷ് കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. റു​മൈ​സ അ​ബ്ദു​ൽ ഖാ​ദ​ർ, സ​ൽ​മാ​ൻ ഫാ​രി​സ്, ബ​ഷീ​ർ തി​ക്കോ​ടി, ജ​യി​ല​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഹോ​പ് ചൈ​ൽ​ഡ് കാ​ൻ​സ​ർ കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്റെ ജി.​സി.​സി ചെ​യ​ർ​മാ​ൻ ഷാ​ഫി അ​ൽ മു​ർ​ഷി​ദി, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ഡ്വ. ആ​ഷിം അ​ബൂ​ബ​ക്ക​ർ, ഹെ​റോ​ൾ​ഡ് ഗൊ​മ​സ്, സു​ഹ​ദാ ഹാ​രി​സ് അ​ട​ക്ക​മു​ള്ള​വ​ർ സം​ബ​ന്ധി​ച്ചു. റി​യാ​സ് കി​ൽ​ട്ട​ൻ സ്വാ​ഗ​ത​വും അ​ഡ്വ. അ​ജ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ‘Hope Connect’ organized in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.