ദുബൈ: കൗമാരക്കാരനായ മകൻ ഓടിച്ച കാറിടിച്ച് മാതാവ് മരിച്ചു. ഷാർജ മുവൈലയിൽ ചൊവ്വാഴ് ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. കാർ പാർക്ക് ചെയ്യുന്നതിനായി ബ്രേക്ക് ച വിട്ടി നിർത്തുന്നതിനിടെ അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടിയതോടെ കാർ നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന മാതാവിെൻറ ദേഹത്തേക്ക് ഇടിച്ചുകയറിയാണ് അപകടം.
ഓടി ക്കൂടിയ ബന്ധുക്കൾ കാറിനടിയിൽപെട്ട വീട്ടമ്മയെ പുറത്തെടുത്ത് അൽ ഖാസിമി ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാർജയിലെ ഒരു ഇന്ത്യൻ സ്കൂളിൽ 12ാം ക്ലാസ് വിദ്യാർഥിയായ മകൻ ഡ്രൈവിങ് ലൈസൻസില്ലാതെ കാർ ഓടിച്ചാണ് അപകടം വരുത്തിയതെന്ന് പൊലീസ് അറിയിച്ചു.
അപകടമുണ്ടായ സ്ഥലത്തും ആശുപത്രിയിലും പൊലീസ് സന്ദർശനം നടത്തി. ഇൗമാസം അവസാനത്തോടെ 18 വയസ്സ് തികയുന്നതിനാൽ ഡ്രൈവിങ് പരിശീലനം തുടരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിനിടയാക്കിയ അപകടം വരുത്തിയ വിദ്യാർഥിയെ ചോദ്യംചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡ്രൈവിങ് ലൈസൻസില്ലാത്തവരും കുട്ടികളും വാഹനമോടിക്കുന്നത് രക്ഷിതാക്കൾ കർശനമായി തടയണമെന്നും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ മുതിർന്നവർ ജാഗ്രത പുലർത്തണമെന്നും ഷാർജ പൊലീസ് നിർദേശിച്ചു. പാർക്കിങ്ങിൽ വാഹനം നിർത്തുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലറേറ്റർ ചവിട്ടി രണ്ടു ദിവസത്തിനിടെ രണ്ടുപേരാണ് മരിച്ചത്.
ജബൽ അലി സ്കൂൾ ഏരിയയിൽ സമാനമായ അപകടത്തിൽ മാതാവിനോടൊപ്പം നടന്നുപോവുകയായിരുന്ന നാലുവയസ്സുകാരി അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. ആഫ്രിക്കൻ സ്വദേശിയായ ഡ്രൈവർ കാർ പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. ഇതിനു പിന്നാലെയാണ് മകൻ ഓടിച്ച കാർ നിർത്തുന്നതിനിടെ നിയന്ത്രണംവിട്ട് ചൊവ്വാഴ്ച മാതാവും സമാനരീതിയിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.