ദുബൈ അൽ ലിസാലിയിൽ വീട്ടിലെ തീപിടിത്തം അണക്കുന്ന സിവിൽ ഡിഫൻസ്​ 

വീട്ടിൽ തീപിടിത്തം: കുടുംബത്തിലെ 12 പേരെ രക്ഷപ്പെടുത്തി

ദുബൈ: തീപിടിത്തമുണ്ടായതിനെ തുടർന്ന്​ വീട്ടിനുള്ളിൽ അകപ്പെട്ട 12 പേരെ ദുബൈ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി. ദുബൈ അൽ ലിസാലി പ്രദേശത്താണ്​ സംഭവം. ടെൻറിലുണ്ടായ ഷോർട്ട്​ സർക്യൂട്ടാണ്​ തീപിടിത്തത്തിനിടയാക്കിയത്​. ആർക്കും പരിക്കേറ്റില്ലെന്ന്​ സിവിൽ ഡിഫൻസ്​ അറിയിച്ചു.

ടെൻറും സമീപ​​ പ്രദേശങ്ങളും വ്യാപകമായി കത്തിനശിച്ചു. വെള്ളിയാഴ്​ച രാവിലെ 7.21നാണ്​ സിവിൽ ഡിഫൻസി​െൻറ ഓഫിസിൽ ​ഫോൺ വിളി എത്തുന്നത്​. ഏഴ്​ മിനിറ്റിനുള്ളിൽ സംഭവസ്​ഥലത്തെത്തിയ സംഘം എട്ട്​ മണിയോടെ തീ പൂർണമായും അണച്ചു.

Tags:    
News Summary - Home fire: 12 family members rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.