ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ഹോം ഫെസ്റ്റ് സീസൺ എട്ടിലെ ജേതാക്കൾക്ക്
ട്രോഫി സമ്മാനിക്കുന്നു
ഷാർജ: യു.എ.ഇയിലെ സ്കൂളുകൾക്കായി ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ഹോം ഫെസ്റ്റ് സീസൺ എട്ടിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ, ഷാർജ ഓവറോൾ ജേതാക്കളായി. ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, ഗൾഫ് ഇന്ത്യൻ സ്കൂൾ ദുബൈ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.എ.ഇയുടെ 2023ലെ സുസ്ഥിരത വർഷം എന്ന ആശയം അടിസ്ഥാനമാക്കി മെഹന്തി ഡിസൈനിങ്, കുക്കിങ്, പെയിന്റിങ്, മാനിക്യൂൻ ചാലഞ്ച്, ടെറേറിയം, എഡിബിൾ അറേജ്മെന്റ് തുടങ്ങി 14 വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.
അബ്ദുല്ലക്കോയ (യു.എ.ഇ കെ.എം.സി.സി ഫൗണ്ടർ ഓർഗനൈസേഷൻ ചെയർമാൻ), സീനിയർ ഡയറക്ടർ ആസിഫ് മുഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടർ സഫ ആസാദ്, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽ ഷിഫാന മൂയിസ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പെയ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, എക്സിക്യൂട്ടിവ് ഡയറക്ടർ സുബൈർ ഇബ്രാഹിം എന്നിവർ വിജയികളെ അനുമോദിച്ചു. സൂപ്പർവൈസർ ലക്ഷ്മി സുപ്രിയ, സൗമ്യ ഗോപൻ എന്നിവരുടെ മേൽനോട്ടത്തിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഹോം സയൻസ് വിഭാഗം നേതൃത്വം നൽകിയ ഹോം ഫെസ്റ്റ് സീസൺ എട്ടിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നായി 21 സ്കൂളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.