ദുബൈ: ബലിപെരുന്നാൾ അവധിദിനങ്ങൾ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് ആകർഷകമായ ഹോളിഡേ പാക്കേജുകളുമായി ‘ഹോളിഡേമേക്കേഴ്സ് ഡോട്ട് കോം’. വിമാന ടിക്കറ്റ് നിരക്കിനെക്കാളും കുറഞ്ഞ വിലയിലാണ് യു.എ.ഇയിൽ നിന്നുള്ള യാത്രക്കാർക്ക് ആറ് ലോക രാജ്യങ്ങളിലേക്ക് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്.
യു.എ.ഇയിൽനിന്ന് വിനോദയാത്രക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളായ ബാക്കു (അസർബൈജാൻ), അൽമാറ്റി (ഖസാഖ്സ്താൻ), യെരേവാൻ(അർമീനിയ), തിബിലിസി (ജോർജിയ), ബിഷ്കേക് (കിർഗിസ്താൻ), താഷ്കന്റ് (ഉസ്ബെകിസ്താൻ) എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഓരോ സ്ഥലവും സാംസ്കാരിക വൈവിധ്യത്താലും മികച്ച കാലാവസ്ഥയാലും ശ്രദ്ധേയമാണ്. ഗൾഫ് മേഖലയിൽ ചൂട് വർധിച്ച സാഹചര്യത്തിൽ നിരവധി സഞ്ചാരികൾ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ കൂടിയാണിത്. ഈദ് ആഘോഷ സന്ദർഭത്തിൽ കൂടുതൽ പേരെ യാത്രക്ക് പ്രോത്സാഹിപ്പിക്കാനാണ് ആകർഷകമായ പാക്കേജ് നൽകുന്നതെന്ന് ‘ഹോളിഡേമേക്കേഴ്സ് ഡോട്ട് കോം’ വക്താവ് അറിയിച്ചു. നിലവിൽ അവധിദിനങ്ങൾ പ്രഖ്യാപിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. യാത്രക്കാർക്ക് വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ട്രാൻസ്ഫർ, സൈറ്റ്സീയിങ് എന്നിവയടങ്ങിയ പൂർണ പാക്കേജ് അതിനേക്കാൾ കുറഞ്ഞ വിലയിലാണ് നൽകുന്നതെന്നും വക്താവ് വ്യക്തമാക്കി.
അതോടൊപ്പം പലിശയില്ലാത്ത ഇൻസ്റ്റാൾമെന്റ് ഓപ്ഷനും ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യവുമാണ്. ഈദ് കാലയളവിൽ വലിയ ഡിമാൻഡ് പ്രതീക്ഷിക്കുന്നതിനാൽ, ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് പാക്കേജുകൾ ലഭിക്കുക. വിവരങ്ങൾക്ക് www.holidaymakers.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.