വി​ക​സ​ന​ക്കു​തി​പ്പു​മാ​യി ‘ഹൈ​ലൈ​റ്റ് ഗ്രൂ​പ്’ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​ക​ൾ

പ്രീമിയം ജീവിതശൈലി പിന്തുടരുന്ന മലയാളികൾക്ക് ആദ്യമായി ‘മാൾ സംസ്കാരം’ പരിചയപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് റീട്ടെയിൽ വിപ്ലവത്തിന് തുടക്കം കുറിച്ച ‘ഹൈലൈറ്റ് ഗ്രൂപ്’ വികസനരംഗത്ത് കുതിപ്പ് തുടരുന്നു. ഉയർന്ന സാക്ഷരതാ നിരക്ക്, ആരോഗ്യരംഗത്തെ മുന്നേറ്റം, ദ്രുതഗതിയിലുള്ള നഗരവത്കരണം എന്നിവകൊണ്ട് ആഗോളശ്രദ്ധനേടിയ കേരളത്തിന്‍റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊന്നുകൂടി എഴുതിച്ചേർക്കുകയാണ് ‘ഹൈലൈറ്റ് ഗ്രൂപ്പി’ന്‍റെ പുതിയ പദ്ധതികൾ.

സംസ്ഥാനത്തെ സാധാരണക്കാരടക്കമുള്ള ജനങ്ങൾക്ക് മികച്ച ജീവിതനിലവാരം നൽകുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് വൻകിട നഗരങ്ങൾക്ക് പുറമെ ചെറുപട്ടണങ്ങളിലും വികസിച്ചുവരുന്ന മറ്റിടങ്ങളിലും റീട്ടെയിൽ ശൃംഖലകൾ വ്യാപിപ്പിക്കുന്നത്. സ്ഥലത്തിന്‍റെ വിസ്തൃതിയും ജനസംഖ്യയും മറ്റ് പ്രത്യേകതകളും പരിഗണിച്ചാണ് ‘ഹൈലൈറ്റ് ഗ്രൂപ്’ അതിന്‍റെ പദ്ധതികൾക്ക് രൂപംനൽകിവരുന്നത്.

കോഴിക്കോടും തൃശൂരും പോലുള്ള വൻകിട നഗരങ്ങളിൽ ‘ഹൈലൈറ്റ് മാളു’കളും നിലമ്പൂർ, കുന്ദംകുളം, മണ്ണാർക്കാട് തുടങ്ങിയ ചെറുനഗരങ്ങളിൽ ‘ഹൈലൈറ്റ് സെൻററു’കളും ചെമ്മാട്, താമരശ്ശേരിപോലുള്ള പട്ടണങ്ങളിൽ ‘ഹൈലൈറ്റ് കൺട്രിസൈഡു’കളുമാണ് ‘ഹൈലൈറ്റ് ഗ്രൂപ്’ ഇതുവരെ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികൾ. ഇതിൽ കോഴിക്കോടും തൃശൂരും തലയുയർത്തി നിൽക്കുന്ന ‘ഹൈലൈറ്റ് മാളു’കൾ ഇന്ന് ഇരുനഗരങ്ങളുടെയും മുഖമുദ്രയായി മാറിക്കഴിഞ്ഞിട്ടുണ്ട്. മറ്റ് പദ്ധതികൾ നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിനോടൊപ്പം കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ ഉയർന്നുവരുന്ന ‘ഹൈലൈറ്റ് ബൊലെവാർഡ്’ എന്ന കേരളത്തിലെതന്നെ ഏറ്റവും വലിയ ‘വാട്ടർ ഫ്രണ്ട് റീട്ടെയിൽ ഡെവലപ്മെന്റ് പദ്ധതി’ ഗ്രൂപ്പിന്‍റെ മറ്റൊരു അഭിമാനസംരംഭമാണ്.

നിലവിൽ പെരിന്തൽമണ്ണയിലെ ‘മാർക്കറ്റ് സിറ്റി’ എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ‘ഹൈലൈറ്റ് അർബൻ മാനേജ്മെന്റ്’ ഏറ്റെടുക്കുകയും നവീകരിച്ച സൗകര്യങ്ങളോടെയും പ്രഫഷണൽ സംവിധാനങ്ങളോടെയും സ്ഥാപനം പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. 2007ൽ, കേരളത്തിലെ ആദ്യത്തെ മാളായ ‘ഫോക്കസ് മാൾ’ കോഴിക്കോട് നഗരമധ്യത്തിൽ പ്രവർത്തനമാരംഭിച്ചതോടെയാണ് മലയാളികളുടെ കൈയെത്തും ദൂരത്ത് ‘അന്താരാഷ്ട്ര ബ്രാൻഡുകൾ’ ലഭ്യമായിത്തുടങ്ങിയത്. തുടർന്ന് മെട്രോ സിറ്റികളുടെ നിലവാരത്തിലേക്കുയരുകയായിരുന്നു സംസ്ഥാനത്തെ നഗരങ്ങൾ. ദിനംപ്രതി വർധിച്ചുവരുന്ന വാഹനപ്പെരുപ്പവും ആനുപാതികമായി വികസിപ്പിക്കാത്ത റോഡുകളും ചേർന്ന് നഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും യാത്രാസമയം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ‘ഹൈലൈറ്റ് ഗ്രൂപ്’, വൻകിട നഗരങ്ങളിലെ ആധുനിക സൗകര്യങ്ങൾ ചെറുനഗരങ്ങളിലുള്ളവർക്കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അതിന്‍റെ റീട്ടെയിൽ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്.

‘ഹൈലൈറ്റ് ഗ്രൂപ്പി’ന്റെ എല്ലാ റീട്ടെയിൽ സംരംഭങ്ങളുടെയും ഏറ്റവും വലിയ പ്രത്യേകത മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലയായ ‘പലാക്സി’ സിനിമാസ് ആണ്, 2030 ഓടെ 50 സ്‌ക്രീനുകളിൽ എത്തുക എന്ന ലക്ഷ്യത്തോടെ, പലാക്സി സിനിമാസ് ഗണ്യമായി വികസിപ്പിക്കാൻ പദ്ധതിയിടുന്നു. EPIQ സ്‌ക്രീനുകളും ആഡംബര സീറ്റിങ്​ സംവിധാനങ്ങളും ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശബ്ദസംവിധാനങ്ങളുമുള്ള കോഴിക്കോട്ടെ ‘പലാക്സി’ തിയറ്റർ ഇന്ന് സിനിമാ സ്നേഹികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു. അതുപോലെതന്നെ യുവാക്കൾക്കും മുതിർന്നവർക്കും ഒത്തുചേരാനും ബിസിനസുകാർക്ക് കണ്ടുമുട്ടാനുമുള്ള പ്രിയപ്പെട്ട സ്ഥലമായ ‘ഹഗ് എ മഗ്’ ഹൈലൈറ്റിന്റെ മറ്റൊരു സംരംഭമാണ്.

ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിമാറിയ വിവിധ രുചികൾ പ്രധാനം ചെയ്യുന്ന ഭക്ഷണശാലകൾ, ലോകോത്തര ബ്രാൻഡുകൾ അടങ്ങിയ ഫാഷൻ വസ്ത്രാലയങ്ങൾ, അത്യാധുനിക സൗകര്യങ്ങളുള്ള സിനിമാശാലകൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ ഷോറൂമുകൾ, ഗെയിമിങ് സെൻററുകൾ തുടങ്ങിയ മേഖലകളിൽ ആധുനികവും ഗുണനിലവരാവുമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്‍റെ സാക്ഷാത്കാരം കൂടിയാണ് ഈ പദ്ധതികൾ.

Tags:    
News Summary - hilite group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.