ദുബൈ: വിസ വിലക്കിനെ തുടർന്ന് യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങുന്നവർക്ക് സഹായവുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും. ദുബൈ വിമാനത്താവളത്തിൽ അകപ്പെടുന്നവർക്ക് ഇന്ത്യൻ കോൺസുലേറ്റിെൻറ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു (ഫോൺ: 00971 565463903). ഈ നമ്പറിൽ 24 മണിക്കൂറും സേവനം ലഭിക്കും.
അബൂദബി വിമാനത്താവളത്തിൽ കുടുങ്ങുന്ന യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ 24 മണിക്കൂർ ഹെൽപ്ലൈനിൽ ബന്ധപ്പെടാം (ഫോൺ: 00-971-508995583). യു.എ.ഇ വിദേശകാര്യ മന്ത്രാലയം നേരത്തേതന്നെ ഹെൽപ്ലൈൻ സംവിധാനം ഒരുക്കിയിരുന്നു (ഫോൺ: 0097124965228, 0097192083344). കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിലെത്തിയ നിരവധി പേർ വിസ വിലക്ക് മൂലം നാട്ടിലേക്ക് തിരിച്ചു പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.