അജ്മാന്‍: യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് സൗകര്യം ആദ്യദിനത്തിൽ തന്നെ പ്രയോജനപ്പെടുത്താൻ അജ്മാന്‍ എമിഗ്രേഷനില്‍ എത്തിയത് നൂറു കണക്കിനാളുകൾ. പാസ്പോര്‍ട്ട് കയ്യിലുള്ളവര്‍ക്ക് എമിഗ്രേഷനില്‍ നിന്ന് രേഖകള്‍ ശരിയാക്കി ടിക്കറ്റുമായി എത്തുന്ന മുറക്ക് നാട്ടിലേക്ക് തിരിക്കാം. പാസ്പോര്‍ട്ട് കയ്യിലില്ലാത്തവര്‍ക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി പാസ്പോര്‍ട്ട് ലഭ്യമാക്കേണ്ടി വരും. പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്താനായി എത്തുന്നവര്‍ക്ക് അജ്മാന്‍ എമിഗ്രേഷനില്‍ 300പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന ടെൻറ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവ അകത്തേക്ക് കൊണ്ട് പോകാന്‍ അനുമതിയില്ല. പുതിയ ജോലി കണ്ടെത്തിയവര്‍ക്ക് 500 ദിർഹം അടച്ച് ആ ജോലിയിലേക്ക് മാറാം. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴുമണി മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കുമെന്ന് അജ്മാനിലെ വിദേശകാര്യ തുറമുഖ വകുപ്പ് മേധാവി ബ്രിഗേഡിയര്‍മുഹമദ് അല്‍വാന്‍ പറഞ്ഞു. നടപടിക്രമങ്ങൾക്കായി എത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ ആദ്യ ദിനം ഇരുപത്തിയഞ്ചോളം ഔട്ട് പാസ് അപേക്ഷകര്‍ എത്തി . ഇന്ത്യന്‍ സോഷ്യല്‍ സെൻറര്‍, തൃശൂർ സി.എച്ച് സെൻറർ എന്നീ കേന്ദ്രങ്ങളില്‍ നിരവധി പേര്‍ അന്വേഷണങ്ങളുമായി എത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
അജ്മാൻ എമിഗ്രേഷൻ: 06 7434444, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ: 06 7474212, 050 6330466, 050 4203464 ഇന്ത്യൻ സോഷ്യൽ സെൻറർ: 055 -8391391 ,050 -4630300, സി.എച്ച്. സെൻറർ: 067311194, 0564456285,0563745447.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.