വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ടിെന്റ ദൃശ്യം ഫോട്ടോ: സത്യൻ പേരാമ്പ്ര
മനാമ: തുടർച്ചയായ നാലാം ദിവസവും ബഹ്റൈനിൽ വ്യാപകമായി മഴ പെയ്തു. വെള്ളിയാഴ്ചയും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. ശക്തമായ പെയ്ത മഴയിൽ പലയിടങ്ങളിലും റോഡിൽ വെള്ളക്കെട്ടുണ്ടായി. ഇത് ഗതാഗതക്കുരുക്കിനും കാരണമായി.
റോഡിലെ വെള്ളക്കെട്ട് പമ്പ് ചെയ്ത് നീക്കുന്നതിന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും സജീവമായി രംഗത്തുണ്ടായിരുന്നു. മഴയുടെ പശ്ചാത്തലത്തിൽ വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുണ്ട്. നിശ്ചിത വേഗത്തിൽ ശരിയായ പാതയിലൂടെ മാത്രം വാഹനമോടിക്കാൻ ശ്രദ്ധിക്കണം.
വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നതിനൊപ്പം മറ്റ് വാഹനങ്ങളെ മറികടക്കുന്നത് ശ്രദ്ധയോടെ വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. കെട്ടിടങ്ങളിൽനിന്ന് താഴെ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ ഉറപ്പിച്ച് നിർത്തണമെന്ന് സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.