കാലത്തികവിൽ കന്യകയിൽ നിന്ന് ഉരുവായ അനാദിയിൽ അനാന്ത്യ സ്വയംഭുവായ ദൈവം ആകാശത്തെയും ഭൂമിയെയും ഉളവാക്കിയവൻ, സകല ചരാചരങ്ങളുടെയും ഉടയവൻ സ്വർഗം സിംഹാസനവും ഭൂമി പാദപീഠവും ആയിരിക്കുന്ന ദൈവം, പരിശുദ്ധാത്മാവിനാൽ മറിയമിന്റെ കാതുകളിലൂടെ തന്റെ പവിത്രമായ ഗർഭപാത്രത്തിൽ ദൈവപുത്രനായി ജന്മം പൂകി. ഗർഭിണിയായ മറിയത്തെ ചേർത്തുകൊണ്ട് നീതിമാനായ ഔസേഫ് ഒരു കഴുതയെ വാഹനമാക്കി യഹൂദിയായിലെ മലനാടിലൂടെ സഞ്ചരിക്കുകയാണ് ഒടുവിൽ ഒരു കാലിത്തൊഴുത്തിൽ ഒരു പുൽക്കൂട്ടിൽ രക്ഷകൻ പിറവി കൊണ്ടു. കീറ്റ് ശീലയിൽ പുതിയ പെട്ടവനായി പുൽക്കൂട്ടിൽ കിടക്കുന്ന യേശുവിനെ കണ്ടിട്ട് ആട്ടിടയന്മാരും, വിദ്വാന്മാരും കൂടി ജനനത്തെ ആഘോഷമാക്കി. കിഴക്ക് നിന്ന് രാജാക്കന്മാർ വിശിഷ്ടമായ പൊന്നും, മൂരും, കുന്തിരിക്കവും കാഴ്ചയായി അർപ്പിച്ച് ഈ ദിവ്യ ശിശുവിനെ ആദരിച്ചു. "പൈതൽ വളർന്നു ജ്ഞാനം കൊണ്ട് നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടു ദൈവകൃപയും കൂടെ ഉണ്ടായിരുന്നു" ഈ പൈതലിന്റെ ജനനമാണ് ഇന്ന് ലോകം മുഴുവനും ക്രൈസ്തവരും അക്രൈസ്തവരുമായ ജനങ്ങൾ ആഘോഷിക്കുന്നത്.
ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന ഒന്നാണ് ക്രിസ്മസ് കേക്ക്, പുൽക്കൂട്, സമ്മാനങ്ങൾ ഇതൊക്കെ എന്നാൽ ഇവയിലൊക്കെ ഉപരിയായി നമ്മുടെ മനസ്സിൽ തെളിഞ്ഞ് നിൽക്കേണ്ട ഒന്ന് പ്രത്യാശയുടെ സന്ദേശമായിരിക്കണം. ഇരുട്ട് നിറഞ്ഞ ലോകത്തേക്ക് സമാധാനത്തിന്റെ വെളിച്ചമായി ഉദയം ചെയ്ത ഉണ്ണിയേശുവിന്റെ പിറവി ദിനം സന്തോഷവും ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒന്നായി തീരട്ടെ എന്ന് പ്രാർഥിക്കുന്നു.
വിനയത്തിന്റെയും ലാളിത്യത്തിന്റെയും സന്ദേശം നൽകുന്ന ഒന്നായി ഒരു പുൽക്കൂട് മാറുന്നു. പ്രത്യാശ നൽകുന്ന ഒന്നായി തീരട്ടെ ഈ ക്രിസ്മസ് എന്ന് ആശംസിക്കുന്നു. അഹങ്കാരം നിറഞ്ഞ ലോകത്തിൽ വിനയം നിറയുന്ന ഒന്നായും ശത്രുത നീങ്ങി സ്നേഹം കൊണ്ട് നിറയുന്നതുമാകട്ടെ ഈ ക്രിസ്മസ് . പ്രത്യാശ നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച് ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ ക്രിസ്മസ് നമ്മെ സഹായിക്കട്ടെ. എല്ലാവർക്കും ഊഷ്മളമായ ക്രിസ്മസ് ആശംസകളും ഒപ്പം പുതുവത്സരാശംസകളും നേരുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആശംസിച്ചുകൊണ്ട് നിർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.