കെ.എം.സി.സി ബഹ്റൈൻ ഇൗസ്റ്റ് റിഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ-സ്വീകരണ പരിപാടിയിൽനിന്ന്

കെ.എം.സി.സി ദേശീയ ദിനാഘോഷവും സ്വീകരണ പരിപാടിയും സംഘടിപ്പിച്ചു

റിഫ: കെ.എം.സി.സി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഈസ്റ്റ് റിഫ സി.എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് ബഹ്‌റൈന്റെ 54ാമത് ദേശീയ ദിനാഘോഷവും പുതുതായി തെരഞ്ഞെടുത്ത കെ.എം.സി.സി സ്റ്റേറ്റ് ലേഡീസ് വിങ്ങിനുള്ള സ്വീകരണവും സംഘടിപ്പിച്ചു. സെല്ല , ലുൽവ, ഹെനമെഹ് വിഷ് തുടങ്ങിയ വിദ്യാർഥികൾ ചേർന്ന് ദേശീയ ഗാനം ആലപിച്ചു.

ലേഡീസ് വിങ് പ്രസിഡന്റ് ജസ്‌ന സുഹൈൽ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ബഹ്‌റൈൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എൻ അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു. റഫീഖ്. കെ, അഷ്‌റഫ് ടി.ടി, മാഹിറ ഷമീർ (സ്റ്റേറ്റ് ലേഡീസ്‌ വിങ് പ്രസിഡന്റ്), അഫ്ര തസ്‌നീം (സ്റ്റേറ്റ്‌ ലേഡീസ് വിങ് ജനറൽ സെക്രട്ടറി), നസീമ ഷുഹൈബ് (ട്രഷറർ) എന്നിവർ ആശംസ നേർന്നു. തുടർന്ന് മഹർജാൻ 2k25 കലോത്സവമത്സരാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

 

വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനവിതരണവും പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റിയിൽ കൂടുതൽ മെംബർഷിപ് വിതരണം ചെയ്ത നസീറ മുഹമ്മദിനെ മൊമെന്റോ നൽകി ആദരിച്ചു. മഹർജാൻ 2k25 പരിപാടിയിൽ കുട്ടികളെ പരിശീലിപ്പിച്ചവരെയും ടീം മാനേജർമാരായ റിഷാന ഷക്കീർ, നസീറ മുഹമ്മദ് എന്നിവരെയും ആദരിച്ചു.

വിദ്യാർഥികളുടെ അറബിക് ഡാൻസ്, ഒപ്പന, മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. നാസിർ ഉറുതോടി, സിദ്ദീഖ് എം.കെ, ഷമീർ വി.എം, സാജിർ സി.ടി.കെ, ആരിഫ് മുഹമ്മദ്, നിസാർ മാവിലി, ഉസ്മാൻ ടിപ് ടോപ്, എം.എ റഹ്മാൻ നൂഫ റിയാസ്, സജീർ സികെ, അബുൽ എർഷാദ് എ.കെ, സാജിദ് കെ, റസാഖ് മണിയൂർ, ഫെബിന റിയാസ്, ഹസ്ന സജീർ, ഷഹലാസ് സജീർ, നസ്റീൻ, സബീന, അസൂറ, മിസ്രിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റിഷാ നഷകീർ സ്വാഗതവും നസീറ നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - KMCC organized a National Day celebration and reception program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.