ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ ക​രോ​ൾ സ​ർ​വി​സ് “ദ ​വേ​ൾ​ഡ് എ​വൈ​റ്റ് ” പരിപാടിയിൽനിന്ന്

ബഹ്‌റൈൻ മാർത്തോമ്മ ഇടവകയുടെ കരോൾ സർവിസ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ മാർത്തോമ്മ ഇടവകയുടെ കരോൾ സർവിസ് “ദ വേൾഡ് എവൈറ്റ് ” സനദിലുള്ള മാർത്തോമ്മ കോംപ്ലക്സിൽ സംഘടിപ്പിച്ചു. ഇടവക വികാരി റവ. ബിജു ജോൺ അധ്യക്ഷതവഹിച്ച യോഗത്തിൽ പാരിഷ് സെക്രട്ടറി പ്രദീപ് മാത്യൂസ് സ്വാഗതം ചെയ്തു. റെക്ടർ റവ. ഫാ. സജി തോമസ് മുഖ്യാതിഥിയായിരുന്നു. വിനയത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമായ ക്രിസ്മസ് എങ്ങനെ ജീവിതത്തിൽ പകർത്താമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ഓർമിപ്പിച്ചു. സഹവികാരി റവ. സാമുവേൽ വർഗീസ് ചടങ്ങിൽ ആശംസകൾ നേർന്നു.

ഇടവക ഗായകസംഘവും സൺഡേ സ്കൂൾ ഗായകസംഘവും ആലപിച്ച ശ്രുതിമധുരമായ കരോൾ ഗാനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. ക്വയർ ലീഡർമാരായ ജേക്കബ് തോമസ്, ജെനി റോസ് വർഗീസ് എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. ക്രിസ്മസ് ട്രീ മത്സരത്തിലെ വിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു: ഒന്നാം സ്ഥാനം: അദ്‌ലിയ പ്രയർ ഗ്രൂപ്, രണ്ടാം സ്ഥാനം: പെപ്‌സികോള - സെഗയ പ്രയർ ഗ്രൂപ്, മൂന്നാം സ്ഥാനം: ഇസാടൗൺ - ട്യൂബ്ലി പ്രയർ ഗ്രൂപ്.

മത്സരത്തിൽ പങ്കെടുത്ത എല്ലാ ഗ്രൂപ്പുകളെയും അതിന് നേതൃത്വം നൽകിയ മെർലിൻ അജീഷിനെയും അധികൃതർ അഭിനന്ദിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച പ്രോഗ്രാം കൺവീനർമാരായ ജോബി എം. ജോൺസൺ, റോബി എം. തോമസ് എന്നിവരെയും, പള്ളി അലങ്കരിച്ച യുവജനസഖ്യത്തെയും ചടങ്ങിൽ സ്മരിച്ചു.

പരിപാടിയുടെ അവതാരകരായി അനുജ എലിസബത്ത്, മിസ്. മിൽക്ക അജി തോമസ് എന്നിവർ പ്രവർത്തിച്ചു. പാരിഷ് അക്കൗണ്ട് ട്രസ്റ്റി ചാൾസ് വർഗീസ്, ആത്മായ ശുശ്രൂഷകരായ ജോൺ എം.എസ്, അജി തോമസ്, കൈസ്ഥാന സമിതി അംഗങ്ങൾ, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു. പ്രോഗ്രാം കൺവീനർമാരായ ജോബി എം. ജോൺസൻ നന്ദി പറഞ്ഞു. ഇടവക ട്രസ്റ്റി മാത്യൂസ് ഫിലിപ്പിന്റെ പ്രാർഥനയോടും, ഇടവക വികാരി റവ. ബിജു ജോണിന്റെ ആശീർവാദത്തോടെയും സമാപിച്ചു.

Tags:    
News Summary - Bahrain Marthoma Parish organized a carol service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.