നൗ​ക ബ​ഹ്‌​റൈ​ന്റെ ‘ക​ല​ക​ളി​ലൂ​ടെ ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് സ​മ​ന്വ​യം 2025’ എ​ന്ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

‘കലകളിലൂടെ ഹൃദയങ്ങളിലേക്ക് സമന്വയം 2025’ ഗ്രാൻഡ് ഫിനാലെ സമാപിച്ചു

മനാമ: നൗക ബഹ്‌റൈൻ, ബഹ്‌റൈൻ മീഡിയ സെന്ററുമായി (ബി.എം.സി) സഹകരിച്ച് കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരുന്ന ‘കലകളിലൂടെ ഹൃദയങ്ങളിലേക്ക് സമന്വയം 2025’ എന്ന പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 19ന് സഗയയിലെ ബി.എം.സി ഹാളിൽ വെച്ച് നടന്നു. വടകര എം.എൽ.എ കെ.കെ. രമ മുഖ്യാതിഥിയായി. പ്രോഗ്രാം ചെയർമാൻ ബിനുകുമാർ അധ്യക്ഷതവഹിച്ചു. നൗക ബഹ്‌റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം ആശംസിച്ച ചടങ്ങ് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അമദ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് ജേതാവും, സാമൂഹിക പ്രവർത്തകനും സംരംഭകനുമായ പമ്പവാസൻ നായർ, ബഹ്‌റൈനിലെ ആതുര ശുശ്രൂഷാ രംഗത്തും ചാരിറ്റി മേഖലയിലും ശ്രദ്ധേയനായ ഡോ. ചെറിയാൻ എന്നിവരെ കെ.കെ. രമ എം.എൽ.എ ആദരിച്ചു. സമന്വയം 25ന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസമായി നടത്തിയ വിവിധ പരിപാടികളുടെ സമ്മാനദാനവും ശ്രീമതി കെ.കെ രമ വേദിയിൽവെച്ച് നിർവഹിച്ചു. കെ.കെ രമ എം.എൽ.എയെ ഉപഹാരം നൽകി നൗക ബഹ്‌റൈൻ പ്രസിഡന്റ് നിധീഷ് മലയിൽ ആദരിച്ചു.

ബഹ്റൈൻ ഒ.ഐ.സി.സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, ഐ.വൈ.സി.സി പ്രസിഡന്റ് ഷിബിൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, യു.കെ. ബാലൻ, ശ്രീജിത്ത്‌ പനായി, മഹേഷ്‌ പുത്തോളി, സജിത്ത് വെള്ളികുളങ്ങര എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ട്രഷറർ അനീഷ് ടി.കെ. രയരങ്ങോത്ത് നന്ദി രേഖപ്പെടുത്തി. വയലിനിസ്റ്റും ഗായികയുമായ ലക്ഷ്മി ജയന്റെ സംഗീതവിരുന്ന് ചടങ്ങിന് കലാപരമായ മാറ്റുകൂട്ടി.

Tags:    
News Summary - ‘Syngam 2025’ grand finale concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.