ഷിബിൻ എം.സി

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി

മനാമ: തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. കുട്ടിമാക്കൂൽ ‘ഗയ’ മനയത്ത് ചാത്താമ്പള്ളി വീട്ടിൽ ഷിബിൻ എം.സി (26) ആണ് മരിച്ചത്. ജാഫർ ഫാർമസിയുടെ സിത്രയിലുള്ള ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു.

എം.സി. സുരേഷ് ബാബുവിന്റെയും (സലാല), ഷീലയുടെയും മകനാണ്. സഹോദരി: ചന്ദന. ബഹ്റൈനിലെ സാംസ്കാരിക വേദിയായ പ്രതിഭ റാസ്റുമാൻ യൂനിറ്റ് മെംബറാണ്. നാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച പകൽ 11ന് കണ്ടിക്കൽ നിദ്രാ തീരം ഗ്യാസ് ശ്മശാനത്തിൽ സംസ്കരിച്ചു.

Tags:    
News Summary - young man from Thalassery passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.