ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പൊടിക്കാറ്റ്. ഞായറാഴ്ച പുലർച്ച മുതൽ ഭൂരിഭാഗം പ്രദേശങ്ങളും പൊടിപടലങ്ങളാൽ നിറഞ്ഞ അവസ്ഥയാണ്. ഇതോടെ പല സ്ഥലങ്ങളിലും ഗതാഗതം മുടങ്ങി. ദൂരക്കാഴ്ച 500 മീറ്ററിലും താഴെയായ അവസ്ഥയിലാണ്. അബൂദബി വിമാനത്താവളത്തിലും കനത്ത പൊടിയാണ്. രാവിലെ ജോലി സ്ഥലങ്ങളിലേക്ക് പോകാൻ ഇറങ്ങിയവരാണ് കുടുങ്ങിയത്. അവധി ദിനമായതിനാൽ വാഹനങ്ങൾ കുറവായിരുന്നത് ആശ്വാസമായി.
പൊടി രൂക്ഷമായതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിലെ ബോർഡുകളിലും മുന്നറിയിപ്പ് തെളിഞ്ഞു. അത്യാവശ്യമുള്ളവർ മാത്രമേ വാഹനങ്ങളുമായി പുറത്തിറങ്ങാവൂ. ദൂരക്കാഴ്ച കുറവാണെങ്കിൽ വാഹനം ഓടിക്കരുത്. തൊട്ടുമുൻപിലത്തെ വാഹനവുമായി കൃത്യമായ അകലം പാലിക്കണം. ലോ ബീം ലൈറ്റിട്ട് വേണം വാഹനം ഓടിക്കാൻ. വേഗത കുറക്കണമെന്നും നിർദേശിച്ചു.
അതേസമയം, യു.എ.ഇയിൽ അടുത്ത ദിവസങ്ങളിൽ കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. 40 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.