ദുബൈ: യുണീക് ഫ്രണ്ട്സ് ഓഫ് കേരളയും ആസ്റ്റർ ഗ്രൂപ്പും സംയുക്തമായി അൽ ഹംരിയ സ്റ്റീൽ കമ്പനിയിലെ തൊഴിലാളികൾക്കിടയിൽ സൗജന്യ വൈദ്യ പരിശോധനയും പ്രാഥമിക ചികിത്സ അവബോധ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു, സാമൂഹ്യ രംഗത്തു സൗജന്യസേവനങ്ങൾ എത്തിക്കുന്നതിനുള്ള ആസ്റ്റർ വളണ്ടിയർ ഗ്രൂപ്പും യൂണിക് ഫ്രണ്ട്സ് ഓഫ് കേരളയും ഓരുമിച്ച് നിരവധി സേവന പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതായി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. പുറം തൊഴിലാളികൾക്ക് ആരോഗ്യശീലങ്ങൾ പിന്തുടരുന്നതിനും പെട്ടെന്നുണ്ടാകുന്ന അപകടങ്ങളെയും രോഗാവസ്ഥകളെയും നേരിടുന്നതിനും ഇത്തരം പരിശീലനങ്ങളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.