ദുബൈ: ഷാർജ പൊലീസിെൻറ വാഹന വ്യൂഹത്തിലേക്ക് 127 കാറുകൾ കൂടി. ഉൗർജക്ഷമത വർധിച്ചതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങളാണ് പുതുതായി ഉൾകൊള്ളിച്ചത്. കാർബൺ ബഹിർഗമനം ഇല്ലാത്ത ഫ്യൂവൽ സെൽ സാേങ്കതിക ഉപയോഗിച്ചുള്ള കാറുകളാണ് ഇവ. പരിസ്ഥിതി സൗഹാർദ നടപടികൾ വ്യാപിപ്പിക്കുക എന്ന യു.എ.ഇ 2021 ദർശനത്തിെൻറ ഭാഗമായി അൽ ഫുത്തൈം മോേട്ടാഴ്സിെൻറ പിന്തുണയോടെയാണ് ടെേയാട്ടാ മിറാറി കാറുകൾ പട്രോളിങ്ങിനായി തെരഞ്ഞെടുത്തത്. അത്യാധുനിക ഉപകരണളോടെ അൻജാദ് പട്രോൾ വിഭാഗത്തിലേക്കാണ് ഇവ ഉപയോഗിക്കുക.
പുനരുപയോഗ സാധ്യമായ ഉൗർജ ഉപയോഗത്തിനും കാർബൺ ബഹിർഗമനം കുറക്കാനുമുള്ള നിശ്ചയദാർഢ്യത്തിെൻറ ഭാഗമാണ് ഇൗ നടപടിയെന്ന് ഷാർജാ പൊലീസ് കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ സൈഫ് അൽ സിരി അൽ ശംസി പറഞ്ഞു. ഹരിത ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രചരിപ്പിക്കുക എന്ന ദൗത്യം കൂടി ഇതു വഴി നിർവഹിക്കപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.