ഉമ്മുല്‍ഖുവൈന്‍: അൽ മയ്ദാന്‍ മറീനയിൽ ഹാർബർ വികസന പദ്ധതിക്ക് 8.2 കോടി ദിര്‍ഹം ചെലവില്‍ പൊതുമരാമത്ത് മന്ത്രാലയം തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യപടിയായി മറീനയുടെ കിഴക്ക്^പടിഞ്ഞാറ് ഭാഗങ്ങളില്‍ ബീച്ച് മുതൽ 700 മീറ്ററോളം നീളത്തില്‍ കരിങ്കല്ലും മണലും നിറക്കുന്ന ജോലി തുടങ്ങി.
പദ്ധതിയുടെ ആദ്യ ഘട്ടം16 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഉമ്മുല്‍ഖുവൈന്‍ ഫിഷര്‍മെന്‍ സൊസൈറ്റി മേധാവി ജാസിം ഹുമൈദ് ഗാനിം പറഞ്ഞു.
വലിയ ബോട്ടുകളെ തുറമുഖ കവാടത്തോടടുപ്പിക്കാന് പര്യാപ്തമായിരിക്കും പുതിയ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
140 പുതിയ ബര്‍ത്തുകൾ ചെറുതും വലുതുമായ 100 ബോട്ടുകളെയും 40 വലിയ തരം ലോഞ്ചുകളെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളവയായിരിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടം മത്സ്യബന്ധന മാർക്കറ്റ്, തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ, തീരദേശ സംരക്ഷണ സേനക്കുള്ള കെട്ടിടനിർമാണം എന്നിവയാണ്. സ്വദേശികളായ പാരമ്പര്യ മത്സ്യത്തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകരാനും അവർ തൊഴിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കാനും വികസന പദ്ധതി ഗുണകരമാകുമെന്ന് ജാസിം ഹുമൈദ് ഗാനിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.