റാസല്‍ഖൈമ: കുടുംബങ്ങളിലും സമൂഹത്തിലും സുസ്ഥിരമായ സന്തോഷ അന്തരീക്ഷം നിലനിര്‍ത്തി രാഷ്ട്ര ഭദ്രത ഉറപ്പു വരുത്താന്‍ റാസല്‍ഖൈമയില്‍ കമ്യൂണിറ്റി കൗണ്‍സില്‍സ് ഹാപ്പിനസ് ബോര്‍ഡിെൻറ ആഭിമുഖ്യത്തില്‍ ആലോചന യോഗം നടന്നു. ബിസിനസ് മേഖലയിലെ സ്ത്രീകള്‍, കുടുംബിനികള്‍ തുടങ്ങി വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കുട്ടികള്‍, കൗമാരക്കാര്‍,യുവജനങ്ങള്‍ തുടങ്ങിയവരുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
വേനല്‍ അവധി ദിനങ്ങളില്‍ കുട്ടികള്‍ക്ക് സര്‍ഗാത്മകമായ പഠന ശിബിരങ്ങള്‍ ഒരുക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇതിനായി എല്ലാ പിന്തുണയും റാക് കമ്യൂണിറ്റി പൊലീസ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് മുഹമ്മദ് ബിന്‍ ജുമാ വാഗ്ദാനം ചെയ്തു. കുട്ടികള്‍ക്ക് രാജ്യത്തിെൻറ പൈതൃകങ്ങളും പൂര്‍വികരുടെ ജീവിത രീതികളും പകര്‍ന്നു നല്‍കുന്നതിലൂടെ ഉത്തമ പൗരന്മാര് സൃഷ്ടിക്കപ്പെടും. വ്യത്യസ്ത ജനവിഭാഗങ്ങള്‍ വസിക്കുന്ന നാട്ടില്‍ പരസ്പര ബഹുമാനവും സ്നേഹാന്തരീക്ഷവും നില നില്‍ക്കേണ്ടത് രാജ്യ സുരക്ഷയുടെ കൂടി താല്പര്യമാണെന്നും അഹമ്മദ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.