?????????? ??????????? ????????? ????????????????

ഹംറിയ ചന്ത സംരക്ഷിക്കാന്‍  കടല്‍ ഭിത്തി നിർമാണം തുടങ്ങി

ഷാര്‍ജ: ഷാര്‍ജയുടെ തുറമുഖ ഉപനഗരമായ അല്‍ ഹംറിയയിലെ പൊതു ചന്ത സംരക്ഷിക്കാനും പ്രദേശ വാസികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുവാനും ലക്ഷ്യമിട്ട് കടല്‍ ഭിത്തി നിര്‍മാണത്തിന് തുടക്കമായി. ഷാര്‍ജ പൊതുമരാമത്ത് വകുപ്പും ഹംറിയ നഗരസഭയും സംയുക്തമായാണ് നിര്‍മാണം നടത്തുന്നത്. 1.20 കോടി ദിര്‍മാണ് ചിലവെന്ന് നഗരസഭ ഡയറക്ടര്‍ മുബാറക്ക് അല്‍ ഷംസി പറഞ്ഞു. മത്സ്യം, പഴം-പച്ചക്കറി, ഇറച്ചി ചന്തകള്‍ക്ക് പുറമെ, ഐസ് ഫാക്ടറിയും ഫിഷര്‍മാന്‍ അസോസിയേഷന്‍ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

171 മീറ്റര്‍ നീളത്തിലാണ് ഭിത്തി നിര്‍മിക്കുന്നത്. മേഖലക്ക് കൂടുതല്‍ സുരക്ഷ ഇത് വഴി കൈവരും. ഷാര്‍ജയിലെ തുറമുഖ-ജനവാസ മേഖലയായ ഹംറിയ നഗരസഭ പ്രകൃതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന മേഖല കൂടിയാണ്.  ഹംറിയയിലെ പ്രധാന ഉള്‍നാടന്‍ റോഡി​​െൻറ നിര്‍മാണ വേളയില്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൃക്ഷം റോഡ് പരിധിയില്‍ വരുന്നതായി ശ്രദ്ധയില്‍പ്പെടുകയും റോഡ് വഴി തിരിച്ച് വിടുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. 

Tags:    
News Summary - hamriya-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.