ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ഹംറ സൈനിക ക്യാമ്പ്​  സന്ദർശിച്ചു

അബൂദബി: ദഫ്​റയിലെ ഹംറ ക്യാമ്പ്​ സന്ദർശിച്ച്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ സൈനിക പരിശീലനം വീക്ഷിച്ചു. ഞായറാഴ്​ചയാണ്​ പരിശീലനം കാണാൻ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ എത്തിയത്​. സായുധസേന ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ മേജർ ജനറൽ ഹമദ്​ ആൽ റുമൈതി, നാഷനൽ സർവീസ്​ ആൻഡ്​ റിസർവ്​ ചെയർമാൻ ​മേജർ ജനറൽ ശൈഖ്​ അഹ്​മദ്​ ബിൻ തഹ്​നൂൻ ആൽ നഹ്​യാൻ, മുതിർന്ന കമാൻഡർമാർ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.

സൈന്യത്തി​​​െൻറ സംവിധാനങ്ങളും ആയുധപ്രദർശനവും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ സന്ദർശിച്ചു. സ്വന്തം രാജ്യത്തെ സംരംക്ഷിക്കുന്നത്​ ഏറ്റവും ഉത്തമമായ കർത്തവ്യമാണെന്ന്​ അദ്ദേഹം ഞായറാഴ്​ച ട്വീറ്റ്​ ചെയ്​തു. നമ്മുടെ യുവാക്കൾ ​ൈസനിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും രാഷ്​ട്രത്തെ സംരക്ഷിക്കുകയും ചെയ്യുന്നത്​ കാണു​േമ്പാൾ അഭിമാനമുണ്ട്​. അവരു​െട കഴിവിൽ വളരെയധികം വിശ്വാസമുണ്ടെന്നും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ട്വീറ്റിൽ വ്യക്​തമാക്കി.

Tags:    
News Summary - hamrah military camp visit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.