ഷാര്‍ജ: ഷാര്‍ജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയുടെ സഹോദരന്‍ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയുടെ നിര്യാണത്തില്‍ അനുശോചനവുമായി അല്‍ ബാദീ പാലസിലേക്ക് സന്ദര്‍ശക പ്രവാഹം. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം, അല്‍ഐന്‍ റീജിയനിലെ അബൂദബി ഭരണ പ്രതിനിധി ശൈഖ് തഹ്നുന്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്‍, ശൈഖ് സുറോര്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്‍, സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ തുടങ്ങിയവര്‍ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയെ സന്ദര്‍ശിച്ച് അനുശോചനം അറിയിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജകുടുംബാഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും അനുശോചനവുമായി എത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ഭരണ കര്‍ത്താക്കള്‍ വിളിച്ചും അനുശോചനം അറിയിക്കുന്നു. ലുലു ഗ്രൂപ്പ് മേധാവി യുസുഫലി എം.എയും ശൈഖ് സൂൽത്താനെ സന്ദർശിച്ച് അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.