ഹജ്ജിന്​ രജിസ്​റ്റർ ചെയ്​തത്​  35000 പേർ; ഇന്ത്യക്കാർ 750

അബൂദബി: ഇൗ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ യു.എ.ഇയിൽനിന്ന് രജിസ്റ്റർ ചെയ്തത് 35,000ത്തിലധികം പേർ. ഇതിൽ 20,000 പേരും വിദേശികളാണ്. 750ഒാളം ഇന്ത്യക്കാരുമുണ്ട്്. രജിസ്ട്രേഷൻ അവസാനിക്കാൻ ഒരു ദിവസം കൂടി ബാക്കിയിരിക്കെയുള്ള കണക്കാണിത്. 
രജിസ്ട്രേഷൻ ആരംഭിച്ച മാർച്ച് 12 മുതൽ ഒരാഴ്ചയോളം ദിവസേന ശരാശരി 2000 പേർ രജിസ്റ്റർ ചെയ്തു. പിന്നീട് ഇത് 1000 ആയിരുന്നു. അവസാന ദിവസമായ വ്യാഴാഴ്ച പതിവിലധികം പേർ രജിസ്റ്റർ ചെയ്യാനെത്തുമെന്നാണ് കരുതുന്നത്. 
 വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ രജിസ്ട്രേഷൻ പൂർത്തിയാവും. രജിസ്േട്രഷന് ചെല്ലുന്നവർ എമിറേറ്റ്സ് ഐ.ഡി, പാസ്പോർട്ട് എന്നിവയുടെ അസ്സൽ ഹാജരാക്കണം. 
ദുബൈ, ഷാർജ ഉൾപ്പെടെ ഔഖാഫി​െൻറ എല്ലാ കേന്ദ്രങ്ങളിലും മർകസ് തസ്ഹീലി​െൻറ എല്ലാ ശാഖകളിലും രജിസ്േട്രഷന് സൗകര്യമുണ്ട്. 
മൊത്തം 6228 പേർക്കാണ് യു.എ.ഇയിൽനിന്ന് ഹജ്ജിന് പോകാൻ സാധിക്കുക. ഇതിൽ വിദേശികൾക്ക് 500ൽ താഴെ സീറ്റുകൾ മാത്രമേയുള്ളൂ. ഇതിലേക്കാണ് 20,000 വിദേശികൾ അപേക്ഷിച്ചിരിക്കുന്നത്. 
രജിസ്റ്റർ ചെയ്തവരുടെ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഹജ്ജ് തീർഥാടനത്തിന് അനുമതിയാകുന്നവരുടെ പട്ടിക ഏതാനും ആഴ്ചകൾക്ക് ശേഷം തയാറാക്കും. രജിസ്റ്റർ ചെയ്തവർക്ക് ലഭിച്ച റഫറൻസ് നമ്പറും മൊബൈൽ ഫോൺ നമ്പറും ഉപയോഗിച്ച് ഒൗഖാഫി​െൻറ വെബ്സൈറ്റിൽനിന്നും സ്മാർട്ട് ആപ്ലിക്കേഷനിൽനിന്നും അനുമതി ലഭിച്ചോ ഇല്ലയോ എന്നറിയാൻ സാധിക്കും. റഫറൻസ് നമ്പറിന് പകരം എമിറേറ്റ്സ് െഎഡി നമ്പറും ഉപയോഗിക്കാവുന്നതാണ്. 
ഹജ്ജിന് അനുമതി ലഭിക്കുന്നവർക്ക് പ്രത്യേക പിൻ നമ്പർ നൽകും. ഇൗ പിൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ രാജ്യത്തെ ഹജ്ജ് ഒാപറേറ്റർമാരുടെ സർവീസ് ചാർജ്, സേവനത്തി​െൻറ വിവരങ്ങൾ എന്നിവ ലഭ്യമാകും. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഒാപറേറ്റർമാർ ഔഖാഫിൽ നേരത്തെ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. സമർപ്പിക്കപ്പെട്ട സേവന ചാർജ് കൂട്ടാനും സേവനം വെട്ടിക്കുറക്കാനും ഓപറേറ്റർമാർക്ക് അവകാശമില്ല. 
ചാർജ് കുറക്കുകയോ സേവനം വർധിപ്പിക്കുകയോ ചെയ്യാം.  
ഇവരുടെ സർവീസ് ചാർജും സേവനനിലവാരവും താരതമ്യം ചെയ്ത് തീർഥാടകർക്ക് ഒാപറേറ്റർമാരെ തെരഞ്ഞെടുക്കാം. ഇൗ വർഷം മുതലാണ് ഒൗഖാഫ് ഇൗ സംവിധാനം നടപ്പാക്കിയത്. ഇതുവഴി ഹജ്ജ് തീർഥാടനത്തിനുള്ള ചെലവ് ഗണ്യമായി കുറയും.
 


 

Tags:    
News Summary - Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.